റഷ്യ : ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രവചനവുമായി റഷ്യന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്‌സാണ്ടര്‍ ദഗ്. ഗാസയില്‍ ഇസ്രയേല്‍ അക്രമണം കടുപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് ദഗിന്റെ പ്രവചനം. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അലക്‌സാണ്ടര്‍ ദഗിന്‍. പ്രകോപനങ്ങള്‍ക്ക് റഷ്യ മറുപടി നല്‍കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയും ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ദഗിന്റെ പ്രവചനവും ചര്‍ച്ചയാകുന്നത്. ഇസ്രായേലിന്റെ അന്ത്യം അടുത്തതായും സമ്പൂര്‍ണ്ണ വിനാശമാണ് ഉണ്ടാകാന്‍ പോകുന്നതന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മദ്ധ്യേഷ്യ ഉടന്‍ തന്നെ വലിയ യുദ്ധത്തിന് സാക്ഷിയാകും; കുറച്ച് താമസിക്കുമെങ്കിലും യുദ്ധമുണ്ടാകും; ഹൂതികളും അക്രമണം ശക്തമാക്കും; അതുകൊണ്ട് തന്നെ ചെങ്കടലില്‍ കപ്പലുകള്‍ പ്രവേശിക്കില്ല. അതുമൂലം എണ്ണ വില കുതിച്ചു കയറുമെന്നും അദ്ദേഹം പറയുന്നു.