- Advertisement -
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു. ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഒട്ടാവയ്ക്കടുത്തുള്ള റോക്ക്‌ലാൻഡിൽ ഒരു ഇന്ത്യൻ വംശജന്‍ കുത്തേറ്റ് മരിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഒരു പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷൻ വഴി ബന്ധപ്പെടുന്നുണ്ട്. – കാനഡയിലെ ഇന്ത്യൻ പുറത്തുവിട്ട എംബസ്സി പ്രസ്താവനയിൽ പറഞ്ഞു.