Thursday, May 22, 2025

93 ദിവസം ചെലവഴിച്ചാൽ 10 വയസ്സ് കുറയും, ഞെട്ടലോടെ ലോകം!

Must read

- Advertisement -

യൗവനം നിലനിറുത്താൻ മനുഷ്യൻ മരുന്നിനും വ്യായാമത്തിനുമായി പതിനായിരങ്ങൾ ചെലവഴിക്കുമ്പോൾ ഇതാ ലോകത്തെ ഞെട്ടിച്ച അത്ഭുത കണ്ടുപിടിത്തം!

നിങ്ങളുടെ പ്രായം പത്തുവർഷം കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് പറയുന്നത്.

യു എസ് നാവികസേനാ ഉദ്യോഗസ്ഥൻ ജോസഫ് ഡിട്ടൂരിയും ഗവേഷകരും നടത്തിയ പഠനമാണ് പുതിയ കണ്ടുപിടിത്തത്തിന് ആധാരം. പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ ഡിട്ടൂരിയെ ഗവേഷകർ അറ്റ്ലാന്റിക് സമുദ്രത്തിനടിയിലേക്ക് വിട്ടു. 93 ദിവസം സമുദ്രത്തിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ ജോസഫ് ഡിട്ടൂരിയെ പരിശോധിച്ച ശാസ്‌ത്രജ്‌ഞർ അത്ഭുതപ്പെട്ടു.

10 വർഷം പ്രായം കുറഞ്ഞതുപോലെ ആരോഗ്യത്തിൽ വൻ പുരോഗതി. ജനിതക ഘടനയിലുള്ള ടെലോമെറിസ് എന്ന ഭാഗം പ്രായം കൂടുന്തോറും ചുരുങ്ങും. എന്നാൽ കടൽവാസത്തിനു ശേഷം ഡിട്ടൂരിയുടെ ടെലോമെറിസ് 20% നീണ്ടു.

കൂടാതെ, വിത്തുകോശങ്ങളുടെ എണ്ണം കൂടി, കൊളസ്ട്രോൾ 72 കൗണ്ട് കുറഞ്ഞു. ഇതെല്ലാം കടലിനടിയിലെ മർദത്തിന്റെ ഫലമായുണ്ടായതാണെന്നു മെഡിക്കൽ വിദഗ്ധർ പറയുന്നു.

See also  ഭക്ഷണത്തിനാെപ്പം ബ്ലേഡും ഫ്രീ! ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article