- Advertisement -
മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഹെൻറി കിസിംജർ (100) അന്തരിച്ചു. കണക്റ്റിക്കട്ടിലെ വസതിയിൽ വച്ചായിരുന്നു കിസിംഗറിന്റെ അന്ത്യം. രണ്ട് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്റി കിസിൻജർ പ്രവർത്തിച്ചിരുന്നു.
അക്കാലത്തെ അദ്ദേഹത്തിന്റെ സേവനം അമേരിക്കൻ വിദേശനയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നയതന്ത്ര ശക്തിയായിരുന്നു. ഈ വർഷം മേയിൽ വൈറ്റ് ഹൗസിലെ മീറ്റിംഗുകളിൽ പങ്കെടുത്ത അദ്ദേഹം നേതൃത്വ ശൈലികളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ഉത്തര കൊറിയ ഉയർത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.