ടെല്‍അവീവ്: യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗാസയില്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. പ്രതിരോധമെന്നോണം ഭീഷണിയുമായി ഹമാസും രംഗത്ത്. അതേസമയം യുദ്ധത്തില്‍ മരണം ഇരുപതിനായിരം അടുക്കുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്നാണ് ഹമാസിന്റെ ഭീഷണി. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് കഴിഞ്ഞ ദിവസവും ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് വ്യോമാക്രമണം നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൃത്യമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഓര്‍മ്മപ്പെടുത്തലാണെന്നും ഹമാസ് വക്താവ് അബു ഉബൈദ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനായി നിയോഗിച്ച ഇസ്രായേല്‍ സൈനിക തലവന്‍ യുഹ യെഗോര്‍ ഹിര്‍ഷ്ബര്‍ഗ് കൊല്ലപ്പെട്ടത് സൂചിപ്പിച്ചായിരുന്നു ഉബൈദയുടെ പരാമര്‍ശം. 137 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഏകദേശം 7000 പാലസ്തീനികള്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പേര്‍ട്ട്.