Friday, April 4, 2025

ക്രിസ്‌മസ് ആഘോഷത്തിനിടെ വെടിവെപ്പ്…

Must read

- Advertisement -

മെക്സിക്കോ: മെക്സിക്കോയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ ന‌ടന്ന വെ‌ടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ നഗരത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന മതസമ്മേളനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ആറംഗ സംഘം വേദിയിലേക്ക് അതിക്രമിച്ച് ക‌യറുകയും ആളുകൾക്കിടയിലേക്ക് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. നൂറോളം പേരാണ് സംഭവസമയത്ത് ഹാളിലുണ്ടായിരുന്നത്.

അടുത്തിടെ, മെക്സിക്കോയിൽ നിരവധി അക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം അക്രമ സംഭവങ്ങൾ വളരെ ഖേദകരമാണെന്നും സാൽവറ്റിയേറ മേയർ ജർമ്മൻ സെർവാന്റസ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം മൊക്സിക്കോയിൽ ഇതുവരെ 3,029 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

See also  പാരീസ് ഒളിമ്പിക്സിന് ദീപം തെളിഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article