ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ (Uttarakhand) ഇനി രാമകഥകളും പഠിക്കണമെന്ന തീരുമാനവുമായി സർക്കാർ. സ്‌കൂൾ പാഠ്യപദ്ധതിയിൽ ശ്രീരാമന്റെ ദേവഭൂമിയുമായുള്ള ബന്ധത്തിന്റെ കഥകൾ അവതരിപ്പിച്ചുകൊണ്ടാണ് തീരുമാനം നടപ്പിലാക്കൽ. ശ്രീരാമനെ ഉത്തരാഖണ്ഡുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക കഥകളും ആഖ്യാനങ്ങളും സിലബസിൽ ഉണ്ടായിരിക്കും. ‘ഹെറിറ്റേജ് ഓഫ് ഉത്തരാഖണ്ഡ്’ (Heritage of Uttarakhand)എന്ന പേരിൽ ഒരു പുതിയ വിഷയം അവതരിപ്പിക്കും, സിബിഎസ്ഇ, ഉത്തരാഖണ്ഡ് ബോർഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഇത് തുടരും. ശ്രീരാമന്റെ ദേവഭൂമിയിലേക്കുള്ള വരവിനെ കുറിച്ചും അദ്ദേഹം ചെലവഴിച്ച സമയത്തെ കുറിച്ചുമാണ് പാഠ്യപദ്ധതി ഒരുക്കുകയെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ജനറൽ ബൻഷിധർ തിവാരി – ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Related News