യുവതിയെ തേടിയെത്തിയ സൗഭാഗ്യം കുക്കീസ് പാക്കറ്റിൽ …

Written by Web Desk1

Published on:

ലോട്ടറിയെടുത്ത് ധനികൻമാരായി മാറാൻ പരിശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അതിനായി പലവിധത്തിലുളള കാര്യങ്ങളാണ് ജനങ്ങൾ ചെയ്യുന്നത്. അത്തരത്തിൽ ഭാഗ്യം തേടിയെത്തിയ ഒരു യുവതിയെ പരിചയപ്പെടാം. വിർജീനിയ സ്വദേശിയായ ടിയറി ബാർലി എന്ന യുവതിക്കുണ്ടായ ഭാഗ്യത്തെക്കുറിച്ച് അറിയാം.

റിച്ച്മണ്ടിലെ വരീന സൂപ്പർസ്റ്റോർ എന്ന സൂപ്പർമാർക്ക​റ്റിൽ നിന്നാണ് ടിയറി വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാറുളളത്. സൂപ്പർമാർക്കറ്റിൽ ഭാഗ്യശാലിയെ തിരഞ്ഞെടുക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. സൂപ്പർമാർക്കറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് ലോട്ടറി ടിക്കറ്റുകൾ വാങ്ങാം, ശേഷം ഫോർച്യൂൺ കുക്കിയുടെ (പാക്കറ്റ് ഭക്ഷണം)​ പാക്കറ്റിൽ നിന്നും കിട്ടുന്ന ആറക്ക നമ്പരും ലോട്ടറിയിലെ നമ്പരും ഒന്നായാൽ വിജയിക്ക് മെഗാ ജാക്ക്പോർട്ട് ലഭിക്കും.

ഇതോടെ ടിയറി സൂപ്പർമാർക്കറ്റിൽ നിന്നും സ്ഥിരമായി ഫോർച്യൂൺ കുക്കി വാങ്ങാൻ ആരംഭിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. പണം നഷ്ടപ്പെടുന്നതല്ലാതെ മറ്റൊന്നും തിരിച്ചുകിട്ടിയില്ല. അന്നുമുതൽ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ടിയറി തീരുമാനിക്കുകയായിരുന്നു. പക്ഷെ ഈ മാസം എട്ടിന് യുവതി ഒരു പാക്കറ്റ് ഫോർച്യൂൺ കുക്കി കൂടി വാങ്ങി. അതോടെ യുവതിയുടെ ഭാഗ്യം തെളിഞ്ഞു. കുക്കിക്കുളളിലെ കൂപ്പണിലെ അഞ്ച് നമ്പരും ലോട്ടറിയിലെ നമ്പറും ഒരുപോലെ വന്നു.

എന്നാൽ സൂപ്പർമാർക്കറ്റിനുളളിൽ വച്ചുതന്നെ ടിയറിയുടെ ടിക്കറ്റ് നഷ്ടമായി. തിരച്ചിലിനൊടുവിലാണ് യുവതിക്ക് ടിക്കറ്റ് തിരികെ കിട്ടിയത്. ടിക്കറ്റിലെ അഞ്ച് നമ്പരും ഫോ‌‌ർച്യൂൺ കുക്കി പാക്കറ്റിലെ കൂപ്പണിലുളള അഞ്ച് നമ്പറുമാണ് ഒരുപോലെ വന്നത്.ഇതോടെ ടിയറി ജാക്ക്പോർട്ട് ജോതാവായി. 50,000 ഡോളറാണ് (ഏകദേശം 41.5 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്.

See also  ആക്രമണം ലെബനൻ-സിറിയ അതിർത്തിയിലേക്ക് വ്യാപിപ്പിച്ച് ഇസ്രായേൽ

Related News

Related News

Leave a Comment