Friday, April 4, 2025

ഗാസയിൽ വെടിനിർത്തൽ : യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തി

Must read

- Advertisement -

യുണൈറ്റഡ് നേഷൻസ്: ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ.ഇന്ത്യയുൾപ്പെടെ 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ യുഎസ്, ഇസ്രായേൽ, ഓസ്ട്രിയ തുടങ്ങീ 10 രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്.
അതെസമയം അർജന്റീന, യുക്രെയ്ൻ, ജർമ്മനി തുടങ്ങീ 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി നിയമപരവും മാനുഷികവുമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന വിഷയത്തിലാണ് യുഎൻ പ്രമേയം അവതരിപ്പിച്ചത്.അടിയന്തര വെടിനിർത്തിനൊപ്പം ബന്ദികളാക്കപ്പെട്ടവരെ നിരുപാധികം വിട്ടയയ്‌ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധി ഉണ്ടായെന്നും, നിരവധി പേർക്ക് ജീവൻ നഷ്ട്ടമായെന്നും യുഎന്നിലെ സ്ഥിരം ഇന്ത്യൻ പ്രതിനിധി കാംബോജ് പറഞ്ഞു. മേഖലയിലെ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാൻ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഐക്യത്തെ രാജ്യം സ്വാഗതം ചെയ്യുന്നതായും കാംബോജ് കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത സമാനമായ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.എന്നാൽ ഗാസ മുനമ്പിലുള്ളവർക്ക് ഇന്ത്യ മാനുഷിക സഹായം നൽകിയിരുന്നു.
യുഎൻ സുരക്ഷാ കൗൺസിലിൽ സമാനമായ പ്രമേയം യുഎസ് വീറ്റോ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ചൊവ്വാഴ്ച യുഎൻ ജനറൽ അസംബ്ലി വോട്ടെടുപ്പ് നടന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് അവതരിപ്പിച്ച UNSC പ്രമേയത്തിന് 90-ലധികം അംഗരാജ്യങ്ങളുടെ പിന്തുണയോടെ 13 അനുകൂല വോട്ടുകൾ ലഭിച്ചു. അതേസമയം യു.കെ വിട്ടുനിന്നു.
ഒക്‌ടോബർ 7-ന് ഹമാസ് നടത്തിയ കര-കടൽ-വ്യോമ ആക്രമണത്തെത്തുടർന്ന് 1,200-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു.ഇതിന് മറുപടിയായി ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം നടത്തി. 18,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.ജീവൻ നഷ്ച്ചമായവരിൽ 70 % സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്.

See also  ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ.....
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article