പാരിസ് : ഗാസയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗാസയിലെ മാനുഷിക അടിയന്തരാവസ്ഥയെ കുറിച്ചും സിവിലിയന്‍ മരണങ്ങളെ കുറിച്ചുമുള്ള ആശങ്കയാണ് ഫ്രഞ്ച് പ്രസിഡന്റ് പ്രകടിപ്പിച്ചത്. ഗാസയിലെ വെടിനിര്‍ത്തല്‍ നിത്യമായി തന്നെ വേണമെന്ന് അദ്ദേഹം അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടത്.
പുതിയ ആസൂത്രിക കുടിയേറ്റങ്ങള്‍ തടയണമെന്നും അതിനുവേണ്ടിയുള്ള നടപടികള്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നപടികളും സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.