മാനനഷ്ടക്കേസ്: ട്രംപിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി

Written by Taniniram1

Published on:

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ലൈം​ഗികാതിക്രമ കേസിൽ 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി. എഴുത്തുകാരി ഇ. ജീൻ കാരളിനെതിരായ ലൈംഗികാതിക്രമ കേസിൽ ന്യൂയോർക്ക് കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. വിധി അപഹാസ്യമാണെന്നും, അപ്പീൽ പോകുമെന്നുമാണ് ട്രംപിൻ്റെ പ്രതികരണം. വിധി വരുന്നതിന് മുൻപ് ട്രംപ് കോടതിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

2019-ലാണ് എൽ വാരികയിൽ പംക്തിയെഴുത്തുകാരിയായിരുന്ന കാരൾ ഡൊണാൾഡ് ട്രംപിനെതിരെ രം​ഗത്തെത്തുന്നത്. 1996-ൽ മാൻഹാട്ടനിലെ ആഡംബരവസ്ത്രശാലയിൽ വസ്ത്രംമാറുന്ന മുറിയിൽവെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാരളിന്റെ ആരോപണം. 80 വയസ്സാണ് ഇപ്പോൾ കാരളിന്റെ പ്രായം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വർഷം പ്രതികരിക്കാതിരുന്നതെന്നും കാരൾ വ്യക്തമാക്കിയിരുന്നു.

മൂന്ന് മണിക്കൂറിൽ താഴെ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതി വിധി പ്രസ്താവിച്ചത്.

Leave a Comment