പാചക വിദഗ്ധൻ ഇമിത്യാസ് ഖുറേഷി വിട വാങ്ങി

Written by Taniniram1

Published on:

ന്യൂഡൽഹി: രുചി വൈവിധ്യത്തിന്റെ കലവറയായിരുന്നു ഷെഫ് ഇമിത്യാസ് ഖുറേഷി. ബിരിയാണി മുതൽ ദോശവരെയുള്ള വിഭവങ്ങളാണ് ഖുറേഷിയുടെ മാസ്റ്റർ പീസുകൾ. ബിരിയാണി എന്നൊന്നില്ല, അത് പുലാവാണ്. അസംസ്കൃതമായതോ വേവിച്ചതോ ആയ മാംസം ചേർക്കുമ്പോഴാണ് അത് ബിരിയാണിയാകുന്നത് സാങ്കേതികമായി അവയെല്ലാം പുലാവ് ആണെന്നായിരുന്നു ഖുറേഷിയുടെ വാദം. കഴിഞ്ഞ ദിവസം രാവിലെയാണ് 93കാരനായ ഷെഫ് ഖുറേഷിയുടെ മരണവാർത്ത പുറത്തുവന്നത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഖുറേഷിയുടെ മരണവിവരം സെലിബ്രിറ്റി ഷെഫ് കുനാൽകപൂറാണ് പുറത്തുവിട്ടത്. ഐടിസി ഹോട്ടലിലെ മാസ്റ്റർ ഷെഫായ ഖുറേഷി ബുഖാറെയുടെ പാചക ബ്രാൻഡിലൂടെയാണ് ലോക ശ്രദ്ധനേടിയത്. 1931ൽ ലഖ്‌നൗവിലെ പാചക കുടുംബത്തിൽ ജനിച്ച ഖുറേഷിയുടെ പാചകവിരുതിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും ഭാര്യ ഹിലാരി ക്ലിന്റന്റെയും മനംനിറഞ്ഞു. അമേരിക്കൻ മുൻ പ്രസിഡന്റിനും ഭാര്യയ്ക്കും ഇന്ത്യൻ കബാബുകളാണ് ഏറെ ഇഷ്ടം. 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച കാറ്ററിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഖുറേഷി പാചരംഗത്തെ വൈദഗ്ധ്യം പരസ്യമായിത്തുടങ്ങിയത്. 1979ൽ ഐടിസി ഹോട്ടലുകളിൽ എത്തിയതോടെ അദ്ദേഹത്തിന്റെ തലവര മാറിമറിഞ്ഞു. പുതിയ പാചക പരീക്ഷണങ്ങളും രുചിക്കൂട്ടുമായി അദ്ദേഹം ഐടി ഹോട്ടലുകളുടെ നെടുംതൂണായി. വൈകാതെ നൂതന പാചക സൃഷ്ടികളിലൂടെ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.

Leave a Comment