Saturday, April 5, 2025

‘തൂഫാനുൽ അഖ്സ’ യിൽനിന്ന് രക്ഷ​പ്പെട്ട ഇസ്രാ​യേൽ പൗരന്മാർ സർക്കാറിനും സൈന്യത്തിനുമെതിരെ കേസു നൽകി

Must read

- Advertisement -

ഇസ്രായേൽ സൈന്യം, ഇസ്രായേൽ പ്രതിരോധ മന്ത്രാലയം, പൊലീസ് സേന, രഹസ്യാന്വേഷണ സേവനവിഭാഗമായ ഷിൻ ബെറ്റ് എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. ഇവരിൽ നിന്ന് 466.57 കോടിരൂപ (56 മില്യൺ ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി ഫയൽ ചെയ്തു.

ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ ഏകദേശം 3,500 പേരാണ് പ​ങ്കെടുത്തത്. ‘തൂഫാനുൽ അഖ്സ’ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 260 പേർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർക്ക് ഒറ്റ ഫോൺ കോൾ വഴി ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തങ്ങളുടെ മാനസികവും ശാരീരികവുമായ പരിക്കുകൾക്ക് സൈന്യമാണ് ഉത്തരവാദിയെന്നും പരാതിക്കാർ പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് മൂന്നുമാസം പിന്നിട്ടിട്ടും ഒരുബന്ദിയെ പോലും സൈനിക നടപടിയിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 22000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേൽ അധിനിവേശ സേന, ഒടുവിൽ 5 ബ്രിഗേഡുകളിലെ നിരവധി ​സൈനികരെ കരയുദ്ധത്തിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

See also  ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article