‘ബ്ലാക്ക് പാന്തര്‍’ താരം ക്യാരി ബെര്‍നന്‍സിന് ഗുരുതര പരിക്ക്

Written by Taniniram Desk

Updated on:

ബ്ലാക്ക് പാന്തർ താരം ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റിന്റെ പറത്തെ ഏരിയയിൽ ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താരത്തിന് നേരേ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ക്യാരി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ക്യാരിയുടെ ശരീരത്തില്‍ മൂന്ന് ഭാഗത്ത് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. ക്യാരിയെ കൂടാതെ ഒന്‍പത് പേര്‍ക്കും കൂടി അപകടത്തിൽ പരിക്കേറ്റു. പൊലീസ് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതനും മാസങ്ങള്‍ക്ക് മുന്‍പാണ് ക്യാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുറത്തു പോകാറുള്ള വേളയിൽ ക്യാരി കുഞ്ഞിനെ കൊണ്ടുപോകുന്നത് പതിവാണ്. എന്നാൽ അന്നേ ദിവസം കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Related News

Related News

Leave a Comment