കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം; ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Written by Web Desk2

Published on:

കഴിഞ്ഞ ചൊവ്വാഴ്ച ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പലിടിച്ച് തകര്‍ന്ന സംഭവത്തില്‍ (Baltimore Bridge Collapse) തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളത്തില്‍ വീണ് ആറ് പേര്‍ക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയത്. ഇവരെ ജീവനോടെ കണ്ടെത്താന്‍ ഇനി സാധിക്കില്ലെന്നും അതുകൊണ്ട് തിരിച്ചില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

കൂടാതെ അപകടസമയത്ത് പാലത്തില്‍ നിന്ന് വാഹനങ്ങള്‍ വീണിട്ടുണ്ട്. അത് കണ്ടെത്താനുള്ള ശ്രമത്തിനാണ് പ്രധാന പരിഗണന നല്‍കുന്നത്. കാരണം ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

തൊഴിലാളികളില്‍ രണ്ട് പേരെ മാത്രമാണ് ഇത് വരെ രക്ഷപ്പെടുത്താനായത്. ഇനി ആറ് തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. ഇവരെല്ലാം അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്ത് വന്നിട്ടില്ല.

Leave a Comment