കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

Written by Taniniram CLT

Updated on:

കൊവിഡ് വാക്സി(Covid Vaxine)നായ കൊവിഷീൽഡ് (Covishield) പിൻവലിച്ച് യുകെയിലെ മരുന്നുനിർമ്മാണ കമ്പനിയായ ആസ്ട്രസെനക (AstraZeneca). കൊവിഡ് വാക്സിനുകൾ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊവിഷീൽഡ് പിൻവലിച്ചിരിക്കുന്നത്. അതേസമയം, വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് വാക്സിൻ പിൻവലിക്കുന്നതെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം.

ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്നാണ് ഈ കൊവിഡ് വാക്‌സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. ലോകത്താകമാനം ഉപയോ​ഗിച്ചിരുന്ന വാക്സിനുകളിൽ ഒന്നായിരുന്നു ഇത്. വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.

See also  കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹർജി

Related News

Related News

Leave a Comment