ഇഞ്ചോടിഞ്ച് പോരാടി കമലയും ട്രംപും; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു നാൾ

Written by Taniniram

Published on:

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വാശിയേറിയ പോരാട്ടം .അഞ്ച് ദിവസം ശേഷിക്കെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ഇരുവരും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നതാണ് സ്ഥിതി.

വിസ്‌കോണ്‍സന്‍, മിനിസോട, മിഷിഗന്‍, നോര്‍ത് കരോലൈന എന്നിവിടങ്ങളില്‍ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമല ഹാരിസിന് നേരിയ മുന്‍തൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.

See also  ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയത് ഇ പി ജയരാജന്‍; വമ്പന്‍ വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രന്‍

Related News

Related News

Leave a Comment