പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് അഫ്​ഗാനികൾ

Written by Taniniram Desk

Published on:

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് എത്തുന്ന അഫ്ഗാനികൾ നേരിടുന്നത് വൻ പ്രതിസന്ധി. ശരിയായ പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റുകൾ തുടങ്ങീ അടി സ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അഫ്ഗാനികൾ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നതായി എയ്ഡ് ഏജൻസികൾ പറയുന്നു. ഏകദേശം 17 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികളാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതിനകം ലക്ഷക്കണക്കിനുപേർ അഫ്ഗാനിലേക്ക് പലായനം ചെയ്തു. പതിനായിരങ്ങൾ അതിർത്തി മേഖലകളിൽ കുടുങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
രാജ്യത്ത് അനധികൃതമായി കഴിയുന്ന അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടാൻ പാകിസ്ഥാൻ അനുവദിച്ച സമയപരിധി ഒക്‌ടോബർ 31-ന് അവസാനിച്ചിരുന്നു. രാജ്യം വിടാത്തവരെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പാകിസ്ഥാൻ. അറസ്റ്റും കുടിയൊഴിപ്പിക്കലും ഭയന്നാണ് അഫ്ഗാനികൾ തിരികെ നാട്ടിലേയ്ക്ക് പലായനം ചെയ്യുന്നത്.
ടോർഖാം, ചമൻ എന്നീ രണ്ട് പ്രധാന അതിർത്തികളിൽ നിന്നാണ് അഫ്ഗാനികൾ പാകിസ്ഥാൻ വിടുന്നത്. അഫ്ഗാനിസ്ഥാനിലെ ജന്മസ്ഥലത്തേക്ക് മാറാൻ അവർ തയ്യാറെടുക്കുമ്പോൾ ആളുകൾക്ക് താമസിക്കാൻ താലിബാൻ മറുവശത്ത് ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നവരിൽ പലരും വിദ്യാഭ്യാസ രേഖകളില്ലാതെ മടങ്ങിവരുന്നതിനാൽ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഉറുദുവും ഇംഗ്ലീഷും പഠിച്ചതിനാൽ പ്രാദേശിക അഫ്ഗാൻ ഭാഷകളായ ദാരി, പാഷ്തോ എന്നിവ അറിയാത്തവരാണെന്നും സേവ് ദി ചിൽഡ്രൻ കൺട്രി ഡയറക്ടർ അർഷാദ് മാലിക് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ബാലവേലയും കള്ളക്കടത്തും ദാരിദ്ര്യം കാരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കാരണം മടങ്ങിവരുന്ന മിക്ക കുടുംബങ്ങളും പാകിസ്ഥാനിലെ ദരിദ്രരായ കുടിയേറ്റക്കാരിൽ ഉൾപ്പെടുന്നവരാണ്.

Leave a Comment