ആകാശത്ത് അത്ഭുതം തീർത്തു മൂൺ ഹാലോ

Written by Taniniram Desk

Published on:

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂണ്‍ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയില്‍ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അല്‍ അകലെയായി വളരെ നേര്‍ത്ത് രീതിയില്‍ മഴവില്‍ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്.
അന്തരീക്ഷത്തില്‍ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ വളരെ വ്യക്തമായി ഈ പ്രതിഭാസം ദൃശ്യമായി. മൂണ്‍ ഹാലോയില്‍ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

പതിവില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ തിളക്കമുള്ള ചന്ദ്രനെയാണ് കാണാനായത്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ മൂണ്‍ ഹാലോയ്ക്കും നിറമുണ്ടെങ്കിലും നഗ്‌ന നേത്രങ്ങള്‍ കൊണ്ടിത് കാണാന്‍ കഴിയില്ല. മൂണ്‍ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സണ്‍ഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

See also  ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് നാലു പേർ മരിച്ചു

Related News

Related News

Leave a Comment