പാലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

Written by Web Desk1

Published on:

ഗസ്സ (Gassa) : ഇസ്രായേൽ വ്യോമാക്രമണത്തില്‍ പാലസ്തീന്‍ യുവ ഫുട്‌ബോള്‍ താരമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിൽ നടത്തിയ ആക്രമണത്തില്‍ ഇമാദ് അബൂ തിമ (21) യും കുടുംബവുമാണ് കൊല്ലപ്പെട്ടത്.

2021ല്‍ പാലസ്തീന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ ഖാന്‍ യൂനുസിലെ ഇത്തിഹാദ് ക്ലബിന് വേണ്ടി ജഴ്‌സിയണിഞ്ഞ താരമാണ് ഇമാദ്. പാലസ്തീന്‍ നാഷനല്‍ ഒളിംപിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബറില്‍ തുടങ്ങി ഒരുവര്‍ഷം പിന്നിട്ട ഇസ്രായേൽ കടന്നാക്രമണത്തിനിടെ കൊല്ലപ്പെട്ട പാലസ്തീനി കായികതാരങ്ങളുടെ എണ്ണം 400 കവിഞ്ഞിട്ടുണ്ട്. ഇതില്‍ 250 ഉം ഫുട്‌ബോള്‍ താരങ്ങളാണ്.

See also  പൊതുവേദിയിൽ ഗായിക ഷാക്കിറയോട് ആരാധകന്റെ മോശം പെരുമാറ്റം, വസ്ത്രത്തിന്റെ അടിയിൽ ; കാമറ കൊണ്ടുവന്ന് നഗ്നത പകർത്താൻ ശ്രമം

Leave a Comment