ജപ്പാനിലുണ്ടായത് 155 ഭൂചലനങ്ങള്‍; 12 മരണം

Written by Taniniram Desk

Updated on:

ടോക്യോ: ജപ്പാനില്‍ ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6, 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മറ്റുള്ളവ കൂടുതലും 3 ലധികം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതുവത്സര ദിനത്തില്‍ ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം പ്രധാനമായും അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മരണസംഖ്യ 12 ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയിലുണ്ടായത് 7.5 തീവ്രതയുള്ള ഭൂചലനമാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഈ മേഖലലുണ്ടായ 90 ലധികം ഭൂചലനങ്ങളില്‍ ഒന്നാണിതെന്ന് ജാപ്പനീസ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റര്‍ (നാലടി) ഉയരമുള്ള തിരമാലകള്‍ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുശേഷം മുന്നറിയിപ്പ് പിന്‍വലിച്ചു. ആയിരത്തോളം പേര്‍ സൈനിക താവളത്തില്‍ താമസിക്കുന്നുണ്ട്.

See also  ട്രംപ് അയോഗ്യന്‍; വിലക്ക് കൽപ്പിച്ച്‌ സുപ്രിം കോടതി

Related News

Related News

Leave a Comment