നികുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജി.എസ്.ടിയുടെ കാരണംകാണിക്കൽ നോട്ടീസ്. സൊമാറ്റോ 402 കോടി രൂപയുടെ നികുതി കുടിശിക വരുത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഡെലിവറി ചാർജിൻമേലുള്ള നികുതിയാണ് സൊമാറ്റോ അടയ്ക്കാതിരിക്കുന്നത്. ഇത് അടയ്ക്കേണ്ടതില്ലെന്നാണ് സൊമാറ്റോയുടെ തീരുമാനം.
അതേസമയം സൊമാറ്റോയ്ക്ക് ജി.എസ്.ടി നോട്ടീസ് ലഭിച്ചെന്ന വാർത്തയെ തുടർന്ന് ഡിസംബർ 28 ന് Zomato ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. രാവിലെ 9:27ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) സൊമാറ്റോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് 124.50 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോയുടെ ഓഹരി വിലഏകദേശം 10 ശതമാനം ഉയർന്നു നിൽക്കുകയായിരുന്നു.