Friday, March 7, 2025

നിങ്ങളുടെ ഇന്നത്തെ ദിവസം അറിയാം

ആർക്കൊക്കെ ഇന്ന് അനുകൂലം , ആർക്കൊക്കെ പ്രതികൂലം എന്നറിയാം.

Must read

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശുഭാപ്തി വിശ്വാസത്തോടെയുള്ള പ്രവൃത്തികൾ വിജയിക്കും.മറ്റുള്ളവരുടെ സന്തോഷത്തിന് കൂടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ തൊഴിൽമേഖകൾ അന്വേഷിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. ജീവിതപങ്കാളിയുമായി ഭിന്നത ഉടലെടുക്കും. അലച്ചിൽ വർധിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ബന്ധുക്കൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആത്മാർഥമയി പരിശ്രമിക്കും. ജീവിതപങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. സാമ്പത്തിക നഷ്ടത്തിന് യോഗമുള്ളതിനാൽ പണമിടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തണം.

കർക്കടകം (ജൂൺ 22 – ജൂലൈ 23)

പലവിഷയങ്ങളിലും തെറ്റിദ്ധാരണ ഉടലെടുക്കും. ജീവിതപങ്കാളിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകും. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കും. പുതിയ കരാറികളിൽ ഏർപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിത സാഹചര്യങ്ങളിലുള്ള അസംതൃപ്തി വർധിക്കും. തൊഴിലിടത്തിൽ പുതിയ ദൗത്യങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും യോഗമുണ്ട്. സാമ്പത്തിക ചെലവുകൾ വർധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമൂഹിക വിഷയങ്ങളിൽ ഇടപെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം. മുൻകോപം നിയന്ത്രിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ. 23)

ജോലി സമ്മർദ്ദം വർധിക്കും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ കുടുതൽ സമയം വേണ്ടി വരും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം നേടും. സാമ്പത്തിക നഷ്ടങ്ങൾക്ക് യോഗമുള്ളതിനാൽ പണമിടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തണം. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

ധനുരാശി (നവംബർ 23-ഡിസംബർ 22)

കുടുംബത്തിനൊപ്പം യാത്രകൾക്ക് യോഗമുണ്ട്. ആരോഗ്യകാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. ദീർഘനാളായി കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്. തൊഴിലിടത്തിൽ നേട്ടമുണ്ടാകും.

മകരം രാശി (ഡിസം. 23 – ജനുവരി 20)

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കും. പുതിയ കരാറുകളിൽ ഏർപ്പെടും. ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവും വർധിക്കും. ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പൂലർത്തണം. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. ജോലി സംബന്ധമായുള്ള അലച്ചിലുകൾ വർധിക്കും. ബന്ധുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും. മേലധികാരികളിൽ നിന്ന് അംഗീകാരങ്ങൾ ലഭിക്കും.

See also  ഇന്നത്തെ നക്ഷത്രഫലം

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. തൊഴിലിടത്തിൽ സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നടപ്പിലാക്കും. ധനയോഗമുണ്ട്. ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധവേണം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article