ഇന്നത്തെ രാശിഫലം അറിയാം

Written by Taniniram Desk

Published on:

മേടം

ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

ഇടവം

ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും.

മിഥുനം

പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്.

കര്‍ക്കിടകം

പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും.

ചിങ്ങം

മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും. ഒന്നിലും അമിത താത്പര്യം കാണിക്കാതിരിക്കുക. ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാവും.

കന്നി

കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയുന്നത് ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത

തുലാം

ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും.

വൃശ്ചികം

ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കും. അയല്‍ക്കാരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത

ധനു

മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹകരണ മനോഭാവത്തോടെ പെരുമാറുക.

മകരം

അമിതമായി ആരേയും വിശ്വസിക്കരുത്. അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും.

കുംഭം

മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളിലൂടെ ധനലബ്ധിയുണ്ടാകും. പൂര്‍വികസ്വത്ത് ലഭിക്കും. സന്താനങ്ങള്‍ക്ക് അരിഷ്ടത. സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം.

മീനം

വാര്‍ത്താമാധ്യമരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. തൊഴില്‍രംഗത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകും. വിദ്യാവിജയം. കലാരംഗത്ത് ശോഭിക്കും. തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment