ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ

Written by Taniniram Desk

Published on:

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ രാശിയിലെ നിഗൂഢ മണ്ഡലങ്ങളിലുള്ള ഗ്രഹങ്ങളുടെ സ്വാധീനം മൂലം, അടുത്ത കുറച്ച് ആഴ്‌ചകൾ വ്യക്തിപരമായി ആത്മവിശ്വാസം ലഭിക്കുന്ന കാലഘട്ടമാകും. ഒന്നും നിങ്ങൾ കരുതുന്നത് പോലെയല്ലെന്നും നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് മറ്റുള്ളവരെ ആവശ്യമാണെന്നും തിരിച്ചറിഞ്ഞു ഓരോ പൊരുത്തക്കേടുകളും ബാലൻസ് ചെയ്ത് നിങ്ങൾ മുന്നോട്ട് പോകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ശുക്രൻ ഉൾപ്പെടുന്ന ഒരു നിർണ്ണായക വശം നിങ്ങളുടെ പ്രണയ – വൈകാരിക അഭിലാഷങ്ങൾക്ക് സർഗ്ഗാത്മകവും ആനന്ദദായകവുമായ രൂപം നൽകുന്നു. ഈ ഒരു മാസമോ അതിനപ്പുറമോ അത് തുടരാം. നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകേണ്ടത്, എന്നാൽ ഒന്നിലും ബന്ധിക്കപ്പെടാതിരിക്കാനുള്ള ആഗ്രഹം നിങ്ങളുടെ സൗഹൃദങ്ങളിൽ വിള്ളലുണ്ടാക്കിയേക്കില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ഗ്രഹാധിപനായ ബുധനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പിന്തുണ കൊണ്ടു തന്നെ ഇത് ഉന്മേഷം നിറഞ്ഞ കാലഘട്ടമാണ്. കൗതുകകരമായ സ്വഭാവം പുലർത്തുന്ന ഈ ഗ്രഹം നിങ്ങളുടെ സ്വതസിദ്ധമായ, മിക്കവാറും കുട്ടികളെപ്പോലെയുള്ള സ്വഭാവം പുറത്തെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഇത് നിരവധി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. എന്നാൽ, പ്രധാന ബാധ്യതകളെല്ലാം ഒഴിവാക്കുന്നത് അസാധ്യമാണെന്ന് നിങ്ങൾ മനസിലാക്കും!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതം പൊതുവെ നിങ്ങളുടെ വഴിക്കാണെങ്കിലും, ഒന്നോ രണ്ടോ ഉയർച്ച താഴ്ചകൾ ഉണ്ടയേക്കും. ഉദാഹരണത്തിന്, നിങ്ങളുടെ നിഷ്കളങ്കമായ ചിന്തയിൽ തോന്നുന്നത് പോലെ, അത്ര എളുപ്പത്തിൽ ആരെങ്കിലും വിട്ടുകൊടുക്കാനോ ഉപേക്ഷിക്കാനോ പോകുന്നില്ല. പക്വമായ ഒരു സമീപനം സ്വീകരിക്കുക, മറ്റുള്ളവർ നിങ്ങളെ പലതും പഠിപ്പിക്കുമെന്ന് തിരിച്ചറിയുക. ഈ സമയങ്ങളിൽ യാദൃശ്ചികമായി പലതും സംഭവിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഏറ്റവും പ്രധാനപ്പെട്ട ഗ്രഹ പ്രവർത്തനങ്ങൾ റൊമാന്റിക് ശുക്രനെ ഗുരുതര സ്വഭാവമുള്ള ശനിയും ശുഭാപ്തിവിശ്വാസമുള്ള വ്യാഴവുമായി ബന്ധിപ്പിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ നിങ്ങൾക്കൊപ്പമുള്ളവർക്ക് സ്വീകാര്യമല്ലാത്തതിനാൽ മാത്രം വീട്ടിൽ ചില ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കാന്‍ തയാറാണ്. അതിനാല്‍ സംശയങ്ങളും ആശങ്കകളും മനസില്‍ വയ്ക്കേണ്ടതില്ല. വൈകാരിതയേക്കാള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ പ്രധാനം സ്നേഹമാണെന്ന് തോന്നിയേക്കാം. ദിവസങ്ങൾ കടന്നുപോകുമ്പോൾ, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയാണെന്ന് മനസിലാക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഭൂതകാലത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണിപ്പോള്‍. അതിനാല്‍ തൊഴില്‍ മേഖലയിലേതും വ്യക്തിപരമായ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ കുറഞ്ഞേക്കാം. വൈകാരികമായി നിങ്ങൾ ഒരു പുതിയ തലത്തിലുള്ള അനുഭവത്തിലേക്ക് നീങ്ങാൻ പോകുകയാണ്. താമസിക്കുന്ന ഇടത്തില്‍ വരെ വ്യത്യാസം ഉണ്ടായേക്കാം.

See also  ഇന്നത്തെ നക്ഷത്രഫലം

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. എല്ലാ കാര്യങ്ങള്‍ക്കും സമ്മതം മൂളുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്വം പറയേണ്ടി വന്നേക്കാം. കൂടാതെ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെങ്കിൽ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ സ്വഭാവം വയ്ക്കാതിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളെ ആശ്ചര്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ തൊട്ടടുത്തുണ്ട്. സാമൂഹിക ഇടപെടലുകള്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് മുന്നോട്ട് പോകുന്നതായി അനുഭവപ്പെട്ടേക്കാം. ആവേശവും പ്രണയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിരവധി ഗ്രഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിൽ നിന്ന് പ്രധാനപ്പെട്ടതും പൂർണ്ണമായും അപ്രസക്തമായതും വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിർണായക ഘടകം ബുധന്റെ ദ്രുതഗതിയിലുള്ള ചലനങ്ങളായിരിക്കാം. ചില കാര്യങ്ങളിൽ നിങ്ങൾ മനസ് മാറ്റുകയും പ്രധാന ഇടപഴകലുകൾ റദ്ദാക്കുകയും എല്ലാ പദ്ധതികളിലും കാലതാമസം വരുത്തുകയും ചെയ്യും എന്നാണ് ഇതിനർത്ഥം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ രാശി അടുത്ത വലിയ ചാന്ദ്ര വിന്യാസത്തിലേക്ക് മുന്നേറുകയാണ്. എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് തോന്നുന്നില്ല. ഉത്തരം ലഭിക്കുമെന്ന് നിങ്ങൾ കരുതിയ ചോദ്യങ്ങൾ കൂടുതൽ അവ്യക്തമായേക്കാം. ജീവിതം മുമ്പത്തേതിനേക്കാൾ കൂടുതൽ വിചിത്രമാകാൻ പോകുകയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഏറ്റവും സൗഹാർദപരമായ വ്യക്തി നിങ്ങളാണെന്ന വസ്തുത ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ക്ക് മറ്റുള്ളവരെ നേരിടാന്‍ പേടിയുണ്ടായേക്കാം. ഇത് മനസിലാക്കാന്‍ നിങ്ങൾക്ക് ഒരു ജ്യോതിഷിയുടെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും കൂടുതൽ സമയം മറ്റുള്ളവര്‍ക്കൊപ്പം ചിലവഴിക്കാന്‍ സാധിക്കുമെന്നും മനസിലാക്കുക.

Leave a Comment