മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വീട്ടിലിരുന്നാൽ ഒരു കാരണവുമില്ലാതെ ദേഷ്യം വന്നേക്കാം. ഇപ്പോൾ നിങ്ങൾ ഉത്തരവാദിത്തമുള്ളവരായിരിക്കാം. മറ്റുള്ളവരെ നിങ്ങളുടെ മേൽ കുറ്റപ്പെടുത്താൻ അനുവദിക്കരുത്. ഭാവിയിലേക്കുള്ള സന്തോഷത്തിന്റെ വിത്തു പാകാൻ നിങ്ങൾ അക്ഷമരാകരുത്. അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ ആളുകളോട് സംസാരിക്കാൻ കഴിയും എന്നതാണ് ഇന്നത്തെ നല്ല വാർത്ത.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മാറ്റിവച്ച വിവരങ്ങളും രഹസ്യമാക്കി വച്ച വാർത്തകളും ഏറെ നാളായി മറന്നുപോയ സ്വപ്‌നങ്ങളും ഉടൻ പുറത്തുവന്നേക്കും. വ്യക്തിഗത പദ്ധതികളുടെ അവസാനവാട്ട മിനുക്കുപണികൾ അടുത്ത ആഴ്‌ച വരെ വൈകിപ്പിക്കാൻ നിങ്ങൾക്ക് ഉപദേശം ലഭിച്ചേക്കാം. അത് പ്രിയപ്പെട്ടവർക്ക് കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനുള്ള സമയം നൽകും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ധൈര്യവും യാഥാസ്ഥിതികതയും ചേർന്ന മാനസികാവസ്ഥയാണ് നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യം. അറിയാത്ത കാര്യങ്ങൾ തേടി പോകുന്നത് നിങ്ങൾക്ക് സന്തോഷം നൽകും, എന്നാൽ അടുത്ത ആഴ്‌ചയോടെ നിങ്ങൾക്ക് കൂടുതൽ ജാഗ്രതയുണ്ടാകും. അധികം വൈകാതെ അടുത്ത സുഹൃത്തുക്കളുമായി കാര്യങ്ങൾ സംസാരിച്ചു തീർക്കുക. വൈകുന്നേരങ്ങളിൽ കുറച്ചു സമയം നിങ്ങളുടെ സന്തോഷങ്ങൾക്കായി മാറ്റിവെക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പരിശോധിക്കാനും പുനഃസംഘടിപ്പിക്കാനും വളരെ കുറച്ചു കാര്യങ്ങളെ ഉള്ളു, എന്നാൽ അവ എത്രയും വേഗം പൂർത്തിയാക്കണം. ചില കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന് നിങ്ങൾക്കിപ്പോൾ മനസിലാകും. നിങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്ന് തോന്നുന്നെങ്കിൽ, അരുത്. പകരം നക്ഷത്രങ്ങളെ കുറ്റപ്പെടുത്തുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളൊരു വൈകാരിയമായ ബുദ്ധിമുട്ട് തരണം ചെയ്തിരിക്കുന്നു, എന്നാൽ ഇനിയും കുറച്ചു നാളത്തേക്ക് അതിന്റെ തിരകൾ ഉണ്ടായേക്കാം. ഏതെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ അതിരുകടന്നുപോയിട്ടുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കുകയും ചുറ്റുമുള്ളതിനെയെല്ലാം സംരക്ഷിക്കുകയും വേണം. ഇത് അശ്രദ്ധ നിറഞ്ഞ ഒരു സമയമാണ്, എന്നാൽ അതിന്റെ റിസ്ക് ഏറ്റെടുക്കാൻ മറ്റുള്ളവരെ അനുവദിക്കാം, പ്രത്യേകിച്ച് അതിനു ഏതെങ്കിലും തരത്തിലുളള നഷ്ടത്തിന് സാധ്യതയുണ്ടെങ്കിൽ.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എല്ലാ കണ്ണുകളും നിങ്ങൾക്ക് മേൽ ആയിരിക്കും. നിങ്ങളുടെ ജാതകത്തിലെ പൊതുവായിട്ടുള്ളതും, ജോലി സംബന്ധമായ മേഖലകളെയും യോജിപ്പിച്ചിരിക്കുന്ന ഗ്രഹങ്ങൾ ഇപ്പോഴും വളരെ ശക്തമാണ്, എന്നാൽ ഇന്നത്തെ ചന്ദ്രാഘാതത്തിന്റെ വൈകാരിക ഭാവങ്ങൾ കണക്കിലെടുത്താൽ, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങൾക്ക് കൂടുതൽ പ്രേരണനൽകും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ പൊതുവെ വളരെ സൗഹാർദ്ദപരമായ ഒരു ഘട്ടത്തിലാണ്, എന്നാലും പങ്കാളിത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ഇന്നത്തെ നക്ഷത്ര വിന്യാസം സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്നു. ഏകാന്തത മൂല്യവത്തായ ഒരു സ്വത്താണ്, നിങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങളുമായി സമാധാനത്തോടെ മുന്നോട്ട് പോകാൻ ഒറ്റയ്ക്കിരിക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വൈകാരിക ബന്ധങ്ങളിൽ നിങ്ങൾ പൊട്ടിത്തെറിക്കാനും തണുക്കാനും സാധ്യതയുണ്ട്. ഒരു നിമിഷം ആവേശത്തോടെ മുന്നോട്ട് വന്നാലും അടുത്ത നിമിഷം പിന്നോട്ട് പോകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഇപ്പോൾ ഇതുപോലെ പെരുമാറുകയാണെങ്കിൽ, സൂക്ഷിക്കുക, കാരണം അടുത്ത ആഴ്ച മറ്റൊരാൾ നിങ്ങൾക്ക് ചെറിയൊരു ഡോസ് നൽകാൻ സാധ്യതയുണ്ട്! എന്നാൽ നിങ്ങൾഅത് അങ്ങോട്ട് നൽകുകയാണെങ്കിൽ, അത് ഏറ്റുവാങ്ങാനും തയ്യാറായിരിക്കണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു വ്യക്തിയെന്ന നിലയില്‍ വേണം നിങ്ങള്‍ ചിന്തിക്കാന്‍. എന്നാല്‍ ജോലിസ്ഥലത്ത് സഹകരണ മനോഭാവമാണ് ആവശ്യമായുള്ള്. ഇവിടെ നിങ്ങളുടെ ആശയങ്ങള്‍ മാറ്റിവയ്ക്കേണ്ടി വന്നേക്കാം. സാമൂഹിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുക. എന്നാല്‍ ഒരു ബന്ധം നിലനില്‍ക്കാനായി നിങ്ങളുടേയും പരിശ്രമം ആവശ്യമാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിയമങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമം നടത്തിയാല്‍ തിരിച്ചടിയുണ്ടായേക്കാം. ഇന്നത്തെ സാഹചര്യത്തില്‍ ഭാവി മുന്നില്‍കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്നതായിരിക്കും നല്ലത്. അവധിക്കാല പദ്ധതികളും ക്രമീകരിക്കേണ്ടതായുണ്ട്. വിദേശത്തുള്ള ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ബിസിനസ് പോലെ നിങ്ങള്‍ ജീവിതത്തെ കാണും. ഇത് നിങ്ങളുടെ സ്വഭാവത്തിലെ ചില അരാജകത്വ പ്രേരണകൾക്ക് വിരുദ്ധമായ ഉപദേശമായിരിക്കാം. എന്നാല്‍ കഴിവുകള്‍ ഇപ്പോള്‍ ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷാവസാനത്തില്‍ മികച്ച സ്ഥാനത്തിലേക്ക് എത്താന്‍ കഴിയും. ഉത്തരവാദിത്തബോധം എപ്പോഴും ഉണ്ടായിരിക്കണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
പ്രത്യക്ഷത്തിൽ നിങ്ങൾക്ക് ഇപ്പോഴും സാമ്പത്തികമായി മുൻതൂക്കമുണ്ടെന്ന് തോന്നുന്നു. മറ്റുള്ളവർ നിങ്ങളോട് യോജിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ എല്ലാ വൈകാരിക തന്ത്രങ്ങളും ഉപയോഗിക്കുക. എന്നാൽ നിങ്ങൾക്കായി ഏറ്റവും മികച്ചത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വസ്തുതകളിലും കൃത്യമായ കണക്കുകളിലും മാത്രം ആശ്രയിക്കണം.