ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, ശത്രുശല്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ചെലവ്, അലച്ചിൽ, നഷ്ടം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, ശരീരസുഖക്കുറവ്, യാത്രാപരാജയം, നഷ്ടം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, യാത്രാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, ഇച്ഛാഭംഗം, ധനതടസ്സം, മനഃപ്രയാസം, ചെലവ് ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment