രാവിലെ നമ്മള്‍ കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളും പ്രാധാന്യമുള്ള കാര്യമാണ്. നല്ല ഹെല്‍ത്തിയായി ഇരിക്കാന്‍ നല്ല ആഹാരങ്ങളാണ് കഴിക്കേണ്ടത്. എന്നാല്‍ പലരും അങ്ങനെയല്ല. അതുകൊണ്ട് തന്നെ രാവിലെ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
ചായ
മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചായ. എന്നാല്‍ രാവിലെ ചായ കുടിക്കുന്നത് നല്ല ശീലമല്ല. ഇത് വയറിനെ കൂടുതല്‍ അസിഡിക്കാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വയറ്റില്‍ എരിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനും രാവിലെയുള്ള ചായ കുടി കാരണമാകുന്നുണ്ട്.
ജ്യൂസ്
ചായ പോലെതന്നെ രാവിലെ ഒഴിവാക്കേണ്ട ഒരു ആഹാര പദാര്‍ത്ഥമാണ് ജ്യൂസ്. ചായക്ക് പകരം ജ്യൂസ് കുടിക്കുന്നവരുമുണ്ട്. ആരോഗ്യത്തിന് നല്ലതെന്ന് കരുതിയാണ് ചിലര്‍ ജ്യൂസ് കുടിക്കുന്നത്. എന്നാല്‍ അത് അത്ര നല്ലതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഴങ്ങളിലെ നാരുകള്‍ ഇല്ലാതാകുന്നു. ഇത് രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ പഴങ്ങള്‍ ജ്യൂസ് അടിച്ച് കുടിക്കുന്നതിനേക്കാള്‍ നല്ലത് വെറുതേ കഴിക്കുന്നതാണ്.
ബിസ്‌കറ്റുകള്‍, ബ്രഡുകള്‍
രാവിലെ ചായകുടിക്കുന്നതിനോടൊപ്പം കൂടെ ബിസ്‌ക്കറ്റോ, ബ്രഡോ കഴിക്കുന്ന ശീലം നമ്മുക്കിടയില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് നല്ലതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിലെ എനര്‍ജി ഇല്ലാതാക്കാനും അമിതമായ അളവില്‍ മധുരം ശരീരത്തിലെത്താനും ഇതുമൂലം കാരണമാകുന്നുണ്ട്. അസിഡിറ്റി പ്രശ്‌നങ്ങള്‍ മുതല്‍ തലവേദന വരെ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
പാന്‍ കേക്ക്
പാന്‍ കേക്കും രാവിലെ കഴിക്കുന്നത് നല്ലതല്ല. വളരെ പെട്ടൊരു ഭക്ഷണം എന്ന നിലയിലാണ് എല്ലാവരും പാന്‍കേക്ക് തയ്യാറാക്കി കഴിക്കുന്നത്. എന്നാല്‍ രാവിലെ പാന്‍ കേക്ക് കഴിക്കുന്നത് മൂലം നിങ്ങളുടെ എനര്‍ജി കുറയ്ക്കാന്‍ അത് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.