ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
പഞ്ചാരമുക്ക് കല്ലായി ബസാർ, മമ്മിയൂർ കോൺവെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെൽത്ത് ഗ്രാന്റ്ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഓരോ കേന്ദ്രങ്ങളിലും ഒരു മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സസ്, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാർ ഉണ്ടായിരിക്കും. ആർദ്രം
മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (sub centers) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്
സർക്കാർഅനുമതി നൽകി ഉത്തരവ്പുറപ്പെടുവിച്ചിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ പകർച്ചവ്യാധികൾ, വർധിക്കുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയ പ്രശ്നനങ്ങൾ നേരിടുന്നതിനായാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്.