വിറ്റാമിൻ ഡി കുറഞ്ഞാൽ പലവിധരോഗങ്ങൾ വരാൻ സാധ്യത ഏറെയാണ് . അസ്ഥികളുടെ ബലക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയായി വിറ്റാമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ആളുകൾ അവഗണിക്കുന്ന നിരവധി ലക്ഷണങ്ങൾ വേറെയുമുണ്ട്.
പേശികളിൽ വേദന
വിറ്റാമിൻ ഡിയുടെ കുറവിന്റെ ഒരു ലക്ഷണം വിട്ടുമാറാത്ത പേശി വേദനയാണ്. പലരും ഇതിനെ വാർധക്യസഹജമായ ആരോഗ്യപ്രശ്നമായി കണക്കാക്കുന്നു. പേശികളുടെ പ്രവർത്തനത്തിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവയുടെ കുറവ് പേശികളുടെ ബലഹീനത, ദീർഘകാല വേദന എന്നിവയ്ക്ക് കാരണമാകും. പേശി വേദന സ്ഥിരമായയി അനുഭവപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണായ സെറോടോണിന്റെ ഉത്പാദനത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. അവയുടെ കുറവ് മാനസികാവസ്ഥയെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യും.
മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും, വിറ്റാമിൻ ഡിയുടെ കുറവ് പലപ്പോഴും അവഗണിക്കപ്പെടുന്നു. അവയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും.
വയർ സംബന്ധമായ പ്രശ്നങ്ങൾ
വിറ്റാമിൻ ഡിയുടെ കുറവ് ഐബിഎസ് (ഇറിറ്റബിൾ ബവൽ സിൻഡ്രോം), വയറിളക്കം, മലബന്ധം തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകും.