പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കും

Written by Taniniram1

Published on:

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റിവ് ഓങ്കോളജി(Preventive Oncology) ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാൻസറിന്(Cancer) മുൻപ് തന്നെ തുടർ പരിശോധനയ്ക്കും ചികിത്സക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് പ്രിവന്റ് ഓങ്കോളജി. സ്ത്രീകളിൽ കണ്ടുവരുന്ന സ്തനാർബുദം , ഗർഭാശയഗള ക്യാൻസർ, വായിലെ ക്യാൻസർ മുതലായവ തുടക്കത്തിൽ തന്നെ കണ്ടെത്തി തുടർ ചികിത്സ നടത്താനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
രോഗലക്ഷണം ഒന്നുമില്ലാതെ എത്തുന്ന സ്ത്രീകൾക്കും പരിശോധനയ്ക്ക് വിധേയമാകാം. ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച് പി വി വി സ്ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ഈ ക്ലിനിക്കിലൂടെ സാധ്യമാകുമെന്നും മന്ത്രി വീണാ ജോർജ് (Veena George)അഭിപ്രായപ്പെട്ടു. ഗൈനക്കോളജി വിഭാഗത്തിനോട് അനുബന്ധിച്ചാണ് ആശുപത്രികളിൽ ക്ലിനിക്കുകൾ തുടങ്ങുന്നത്.

See also  മലമ്പനി വാക്‌സിന്‍ കുത്തിവെപ്പ്; ക്യാമ്പയിന് ആഫ്രിക്കയില്‍ തുടക്കം

Leave a Comment