ലോകത്ത് 97 ശതമാനവും മലമ്പനി അഥവാ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴായി ആഫ്രിക്കയില്‍ പടരുന്ന മലമ്പനി പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും മുന്‍കൈ എടുക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നിര്‍ണ്ണായക സ്റ്റെപ്പ് എടുത്തുവച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയില്‍ മലമ്പനി വാക്‌സിന്‍ കുത്തിവെപ്പ് കാമ്പ്യയിന് തുടക്കമിട്ടിരിക്കുകയാണ്. അടുത്തിടെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ആദ്യ മലമ്പനി വാക്‌സിന്‍ കുത്തിവെപ്പിനാണ് തുടക്കമിട്ടിരിക്കുന്നത്. തിങ്കളാഴ്ച കാമറൂണിലാണ് പദ്ധതിക്ക് തുടക്കമായത്.
2025 ഓടെ 60 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന് നല്‍കുന്നത് കൂടാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം കുട്ടികള്‍ക്ക് ഒരു ഡോസ് നല്‍കാനുമാണ് പദ്ധതി.