ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പങ്ക് ചെറുതല്ല. ആരോഗ്യകരമായ ഭാരത്തിൽ ശരീരം നിലനിർത്തുന്നത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിതിവരെ തടയുന്നു. ആതുകൊണ്ട് തന്നെ കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക എന്നത് മികച്ച സുസ്ഥിരമായ ഒരു സമീപനമാണ്. എന്നാൽ പലർക്കും കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സംശയം ഉണ്ടാകാം. കലോറിയുടെ അളവ് 50 ൽ കുറവുള്ള 5 ഭക്ഷണങ്ങൾ ഇവയാണ്..
1 . കൂൺ
പോഷക സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് കൂൺ. നിയാസിൻ , റൈബോഫ്ലേവിൻ, പാന്റോതെനിക് ആസിഡ്, ബയോട്ടിൻ തുടങ്ങിയ അവശ്യ ബി വിറ്റാമിനുകളും സെലിനിയം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും കൂണിൽ അടങ്ങിയിരിക്കുന്നു. “പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന കൂണിൽ കുറഞ്ഞ അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്, കൂടാതെ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിലും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമായതിനാൽ കൂൺ വിവിധ ആരോഗ്യ ഗുണങ്ങളും നൽകുന്നു,”
2 . കുക്കുമ്പർ
വിവിധ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ് കുക്കുമ്പർ. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും, ഭാരം നിയന്ത്രിക്കുന്നതിനും കുക്കുമ്പർ ഗുണകരമാണ്. കൂടാതെ കുക്കുമ്പറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും സിലിക്കയും ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് കാരണമാകുന്ന വിറ്റാമിൻ കെയും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യവും ധാരാളമായി കുക്കുമ്പറിൽ അടങ്ങിയിട്ടുണ്ട്. ഇവയിലെ ഫൈബർ ദഹനത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു. കലോറി കുറഞ്ഞതും ഉന്മേഷദായകവുമായ കുക്കുമ്പർ, പ്രധാനഭക്ഷണത്തിന്റെ ഭാഗമായും ലഘുഭക്ഷണമായും തിരഞ്ഞെടുക്കാം.
3 . സ്ട്രോബെറി
പൊതുവേ നമ്മടെ ഭക്ഷണ ശീലങ്ങളിൽ സ്ഥാനം കുറവാണെങ്കിലും, വിവിധ ആരോഗ്യ ആനുകൂല്യങ്ങളുടെ സമൃദ്ധി വാഗ്ദാനം ചെയ്യുന്നു ഒന്നാണ് സ്ട്രോബെറി. വൈറ്റമിൻ സി, മാംഗനീസ്, നാരുകൾ തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ സ്ട്രോബറിയിൽ അടങ്ങിയിട്ടുണ്ട്. “സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കാനും കഴിവുണ്ട്,”
4 . ബ്ലൂബെറി
ബ്ലൂബെറി ഒരു പോഷക സമൃദ്ധമായ സരസഫലമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും ആന്തോസയാനിനുകളും ഹൃദയാരോഗ്യത്തിനും രോഗ പ്രതിരോധത്തിനും സഹായകമാണ്. “വിറ്റാമിൻ സി, ഫൈബർ, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉള്ളടക്കം ക്ഷേമത്തെ പിന്തുണയ്ക്കുകയും, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം എന്നിവയ്ക്ക് കാരണമാകുന്നു,”
5 . കുരുമുളക്
വിറ്റാമിനുകളായ സി, എ, ബി6 തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പോഷക കലവറയാണ് കുരുമുളക്. “കുരുമുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, രോഗപ്രതിരോധ പ്രവർത്തനത്തിനും ചർമ്മ ആരോഗ്യത്തിനും ഗുണകരമാണ്, കൂടാതെ വിറ്റാമിൻ എ കാഴ്ചയ്ക്കും മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനത്തിനും ഗുണംചെയ്യുന്നു,