പ്രതിവർഷം കേരളത്തിലെ മരുന്നുത്പാദനം 220 കോടി മാത്രം.. എന്നാൽ ഉപയോ​ഗിക്കുന്നതോ 15000 കോടിയുടെ അലോപ്പതി മരുന്നുകൾ

Written by Taniniram Desk

Published on:

കോഴിക്കോട് : കേരളത്തിൽ പ്രതിവർഷം അലോപ്പതി മരുന്ന് ഉത്പാദിപ്പിക്കുന്നത് 220 കോടി മാത്രമെന്ന് റിപ്പോർട്ടുകൾ. എന്നാൽ അലോപ്പതി മരുന്നുകൾ 15,000 കോടിയെങ്കിലും പ്രതിവർഷം കേരളം ഉപയോ​ഗിക്കുന്നുണ്ട്.

മരുന്ന് ഉത്പാദനത്തിൽ ​ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ കേന്ദ്രമായുള്ള കേരള സ്റ്റേറ്റ് ഡ്ര​ഗ്സ് ആൻഡ് ഫാർസ്യൂട്ടിക്കൽസ് ലിമിറ്റഡാണ്. ഈ മരുന്നുകളാണ് സർക്കാർ ആശുപത്രിയിലെ വിതരണത്തിനായും ഉപയോ​ഗിക്കുന്നത്.

ഇതുകൂടാതെ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്ര​ഗ്​ഗിസ്റ്റ്സ് അസോസിയേഷനും മരുന്നുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ജനറിക് മരുന്നുകളാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. കൈനോ ഫാർമ എന്ന പേരിലാണ് ഈ സ്ഥാപനം മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്. ഈ മരുന്നുകൾ ജീവത ശൈലീ രോ​ഗങ്ങൾക്കായാണ് കൂടുതലായി ഉപയോ​ഗിക്കുന്നത്. ലോകാരോ​ഗ്യസംഘടനയുടെ അം​ഗീകാരമുള്ള ഈ സ്ഥാപനത്തിന് മൊത്തം 32 ഉത്പന്നങ്ങളാണുള്ളത്. പ്രതിവർഷം 5 കോടിയുടെ മരുന്നുകളാണ് ഇവർ നിർമ്മിക്കുന്നത്.

ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകളുടെയും കൂത്തൊഴുക്കുള്ള കേരളത്തിൽ സ്വകാര്യമേഖലാ ഫാർമകൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. കൂടാതോ 200 കോടിയോളം രൂപയുടെ സർക്കാർ ​ഗ്രാന്റാണ് മരുന്നുകളുടെ ഉത്പാദനത്തിനായി സർക്കാർ വിനിയോ​ഗിക്കുന്നത്.

Leave a Comment