പ്രതിരോധ ശേഷിക്കായി പാലിൽ ചേർക്കാം ഈ ചേരുവകൾ

Written by Taniniram Desk

Published on:

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഈ അഞ്ച് ചേരുവകൾ പാലില്‍ ചേർത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ് .

  1. ശര്‍ക്കര

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് മഞ്ഞുകാലത്ത് ഒരു മികച്ച ഓപ്ഷനാണ്. പാലിനൊപ്പം ശര്‍ക്കര ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. കൂടാതെ ഊര്‍ജ നില നിലനിര്‍ത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശര്‍ക്കര പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

  1. ഈന്തപ്പഴം

മഞ്ഞുകാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴമാണ് ഈന്തപ്പഴം. പാലിനൊപ്പം ഈന്തപ്പഴം ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് മാത്രമല്ല, ഇത് തൊണ്ട വരള്‍ച്ച, ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാനും ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂടു നല്‍കാനും സഹായിക്കും.

  1. ബദാം

പ്രോട്ടീന്‍, വിറ്റാമിന്‍-ഇ, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയ ബദാം മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണമാണ്. ബദാം കുതിര്‍ത്തത് പാലില്‍ അരച്ചു കുടിക്കുന്നത് ഡബിള്‍ ഗുണം ചെയ്യും.

  1. മഞ്ഞള്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗങ്ങളെ അകറ്റാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. മഞ്ഞളിന് ആന്റി-വൈറല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി-സെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനൊപ്പം ചേര്‍ത്തു കുടിക്കുന്നത് തണുത്ത കാലാവസ്ഥയ്ക്ക് ബസ്റ്റാണ്.

  1. ജാതിക്ക

പാലില്‍ അല്‍പം ജാതിക്ക പൊടിച്ചത് ചേര്‍ക്കുന്നത് പ്രതിരോധ ശേഷിക്ക് നല്ലതാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ജാതിക്കയില്‍ വിറ്റാനിന്‍ എ, സി, ഇ വിറ്റാമിനുകളും കാല്‍സ്യവും മാംഗനീസും മഞ്ഞുകാലത്ത് രോഗാണുക്കളോട് പൊരുതാന്‍ സഹായിക്കും.

See also  എന്താണ് ഹെല്‍ത്ത് ചെക്കപ്പ്? എത്ര വയസ്സു മുതലാണ് എടുക്കേണ്ടത്? എന്തൊക്കെ ടെസ്റ്റുകള്‍ നടത്തണം? അറിയേണ്ടതെല്ലാം…

Leave a Comment