പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനമായ കാര്യമാണ് ഭക്ഷണനിയന്ത്രണം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനായി കൃത്യമായ ഭക്ഷണങ്ങൾ തന്നെ തിരിഞ്ഞെടുക്കേണ്ടതായി വരുന്നു. ആപ്പിളിന്റെയും ഓറഞ്ചിന്റെയും സമൃദ്ധമായ ഈ സീസണിൽ പ്രമേഹ രോഗികളായ വ്യക്തികൾക്ക് ഇവയിൽ ഏത് തിരഞ്ഞെടുക്കാം എന്ന ആശയക്കുഴപ്പം ഉണ്ടാകാം. ഈ രണ്ടു പഴങ്ങളും അനുകൂലമായ ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നതെങ്കിലും കഴിക്കുന്ന രീതിയും അളവും ശരീരത്തിലെത്തുന്ന കലോറിയെക്കുറിച്ചും ബോദവാനായിരിക്കണം. കൂടാതെ കഴിക്കുന്ന ഒരു പഴത്തിൽ 15 ഗ്രാമിൽ കൂടുതൽ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടില്ലെന്നും ഉറപ്പുവരുത്തണം.
ആപ്പിളിനെ കുറിച്ച് മനസ്സിലാക്കേണ്ടത്
ആപ്പിളിൽ ഫൈബറുകൾ കൂടുതലായി അടിങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ദഹനത്തെ മന്ദഗതിയിലാക്കുന്നു, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ പെട്ടെന്നുള്ള വർദ്ധന്നവ് തടയുന്നു, വ്യക്തികളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നു. ആപ്പിളിലെ പോളിഫെനോൾ, ഇൻസുലിൻ ഉൽപാദനത്തിന് കാരണമാകുന്ന ബീറ്റാ കോശങ്ങളുടെ തേയ്മാനം തടയുന്നു.
കഴിക്കാനായി വലുപ്പം കുറഞ്ഞ ആപ്പിൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക, കാരണം ഒരു ആപ്പിളിൽ ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിട്ടുണ്ട്. കുറച്ച് അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ഒരു കഷ്ണം ചീസ് പോലുള്ള പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പുകളോ ആപ്പിളിനൊപ്പം സംയോജിപ്പിച്ച് കഴിക്കാം. ശരാശരി ഒരു ആപ്പിളിൽ 4 ഗ്രാം ഫൈബർ, 8.37 മില്ലിഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിളിന്റെ തൊലിയിൽ ഹൃദയത്തിന് ഗുണകരമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഗ്ലൈസെമിക് സൂചിക 36, ഗ്ലൈസെമിക് ലോഡ് 6 ഉം ഉള്ള ആപ്പിളിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്.
ഓറഞ്ച് ഗുണകരമാണോ?
സിട്രസ് രുചിയുള്ള ഓറഞ്ചും പ്രമേഹ സൗഹൃദ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. ഫൈബറുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ള ഓറഞ്ചിൽ 31 മുതൽ 50 വരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ സാധാരണയായി 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഒരു ഓറഞ്ച് ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ വിറ്റാമിൻ സിയും ലഭ്യമാക്കുന്നു (63 മില്ലിഗ്രാം). ഒരു ഇടത്തരം ഓറഞ്ചിൽ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഫോളേറ്റ് (24 mcg), രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പൊട്ടാസ്യം (238 mg) എന്നിവയും അടങ്ങിയിട്ടുണ്ട്.
എങ്ങനെ കഴിക്കാം?
ആപ്പിളും ഓറഞ്ചും നിങ്ങൾക്ക് പൂർണ്ണമായ ഒരു ഭക്ഷണക്രമത്തിന്റെ കൂടെയോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്. ഇവ രണ്ടും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുകയും ചെയ്യുന്നു. എന്നാൽ വെറു വയറ്റിൽ പഴം കഴിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഉറങ്ങുന്നതിനു മുൻപ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. പഴങ്ങൾ നേരത്തെ കഴിക്കുന്നത് പ്രകൃതിദത്ത പഞ്ചസാര പ്രോസസ്സ് ചെയ്യാൻ നിങ്ങളുടെ ശരീരത്തിന് കൂടുതൽ സമയം നൽകുന്നു.
പ്രമേഹ സൗഹൃദമായി ഭക്ഷണം കഴിക്കാനുള്ള നുറുങ്ങുകൾ
നിങ്ങളുടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ്സ് കുറയ്ക്കുന്നതിനായി ചെറിയ പഴങ്ങൾ തിരഞ്ഞെടുക്കുകയോ, പഴങ്ങങ്ങൾ മുറിച്ചു കഴിക്കുകയോ ചെയ്യുക
ജ്യൂസ് ഒഴിവാക്കുക, പഴങ്ങളിലെ ഫൈബർ നഷ്ടപ്പെടാതിരിക്കാൻ ജ്യൂസായി കുടിക്കുന്നതിനു പകരം പഴമായി കഴിക്കുക.
സംയോജിപ്പിച്ച് കഴിക്കുക, ആരോഗ്യകരമായ കൊഴുപ്പുകളും, പ്രോട്ടീനുമായി സംയോജിപ്പിച്ച് കഴിക്കുക. ഈ മിശ്രിതം രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കും.