ചില്ലറക്കാരനല്ല വെളുത്തുള്ളി; ഭക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യം കൂട്ടാനും മികച്ചത്; അറിയാം ഗുണങ്ങള്‍

Written by Web Desk2

Published on:

ദൈനംദിന ഭക്ഷണക്രമത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ഭക്ഷണത്തിന്റെ രുചികൂട്ടാനായി വെളുത്തുള്ളിയുടെ പങ്ക് വലുതാണ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളിയെ നമ്മുക്ക് ഉപയോഗിക്കാം. വെളുത്തുള്ളി കൊണ്ട് നമ്മുക്ക് വീട്ടില്‍ ചെയ്യാവുന്ന ബ്യൂട്ടി ടിപ്‌സുകളാണ് (Beauty Tips) എന്തൊക്കെയെന്ന് നോക്കാം.

പലരുടെയും മുഖത്ത് കാണപ്പെടുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു വരുന്നത് പലര്‍ക്കും അങ്ങനെ സുഖകരമായിട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുഖക്കുരുവിനെ മാറ്റാന്‍ വെളുത്തുള്ളി കൊണ്ട് കഴിയും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഏറ്റവും സിംപിളായ പ്രക്രിയയാണ്.

വെളുത്തുള്ളിയുടെ നീര് എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം അത് കഴുകി കളയുക. വെളുത്തിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നമ്മുടെ ചര്‍മ്മങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഇന്‍ഫെക്ഷനുകളെ ഇല്ലാതാക്കും. അതുമൂലം മുഖക്കുരു പോലുള്ള വരാനുള്ള സാധ്യതയും കുറയും.

മുഖക്കുര മാത്രമല്ല ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും. അതെങ്ങനെയെന്ന് നോക്കാം. വെളുത്തുള്ളി അല്ലികള്‍ അല്പം എടുക്കുക. അതില്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് ഏകദേശം പത്ത് മിനിറ്റോളം മുഖത്ത് വച്ച് കഴിഞ്ഞതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

വെളുത്തുള്ളി കൊണ്ടുള്ള അടുത്ത ബ്യൂട്ടി ടിപ്‌സ് ഇവ നഖസംരക്ഷണത്തിനും ഉപയോഗിക്കാം എന്നുള്ളതാണ്. ചിലരുടെയെങ്കിലും നഖങ്ങള്‍ പൊട്ടിപ്പോകുകയും ദുര്‍ബലമാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. കൂടാതെ നഖങ്ങള്‍ മഞ്ഞനിറമാകുന്നതും തടയും. ഗാര്‍ലിക് ഓയില്‍ അല്‍പം ചൂടാക്കുക. എന്നിട്ട് ഉറങ്ങുന്നതിന് മുമ്പ് നഖങ്ങളില്‍ പുരട്ടിയാല്‍ മതി.

മുഖക്കുരുവിനെ പോലെ തന്നെ മിക്കവരും നേരിടുന്നൊരു പ്രശ്‌നമാണ് ബ്ലാക്‌ഹെഡ്‌സ്. താടിയുടെ ഭാഗത്തും മൂക്കിന് ഇരുവശത്തും വരുന്ന ഒന്നാണ് ബ്ലാക് ഹെഡ്‌സ്. ഇത് കൂടുതലായി വരുന്നത് ചര്‍മത്തിലെ എണ്ണമയം കൂടുന്നതിനനുസരിച്ചാണ്. ഇത് മാറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയോടൊപ്പം തക്കാളിയും നന്നായി ഉടച്ച് മിക്‌സ് ആക്കുക. അങ്ങനെകിട്ടുന്ന പേസ്റ്റ് ഒരു മാസ്‌കായി മുഖത്തിടുക. ഒരുവിധം ബ്ലാക്‌ഹെഡ്‌സ് മാറികിട്ടാന്‍ ഇത് സഹായമാകും.

ശരീരത്തിലുണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്കുകളെ പ്രതിരോധിക്കാനും വെളുത്തുള്ളി കൊണ്ട് സാധിക്കും. ഗാര്‍ലിക് ഓയില്‍ ചൂടാക്കിയതിന് ശേഷം സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ആണ് ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ഒന്ന് രണ്ട് ദിവസം മാത്രം ചെയ്യാതെ ഏകദേശം ഒരാഴ്ചയോളം ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും.

See also  കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിക്കൂ, മുഖം തങ്കം പോലെ തിളങ്ങും…

Leave a Comment