ഈ നാല് മാര്‍ഗങ്ങള്‍ പിന്തുടരൂ… ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാം

Written by Web Desk2

Published on:

ജീവിതശൈലികളില്‍ നിസ്സാരമായി എടുക്കുന്ന ഒരു രോഗമാണ് ലൈംഗിക രോഗങ്ങള്‍ (Sexually transmitted diseases) അഥവാ എസ്ടിഡികള്‍ (STD) ശ്രദ്ധിക്കാതെ പോവുകയും നാണക്കേട് ഭയന്നിട്ടോ അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടോ പലരും ചികിത്സ പോലും തേടാറില്ല. തുടര്‍ന്ന് വന്ധ്യതക്കും കാഴ്ചനഷ്ടത്തിനും എന്തിന് മരണത്തിനുപോലും എസ്ടിഡികള്‍ കാരണമാകാം. എന്നാല്‍ ഈ രോഗങ്ങളില്‍ പലതും ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാറുന്നതുമാണ്.

എന്നാല്‍ താഴെ പറയുന്ന നാല് മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കാം.

1. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക

ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഒരു മാര്‍ഗമാണ് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നുള്ളത്. ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉള്ളത് ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുക

ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള അടുത്ത മാര്‍ഗമാണ് സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുക എന്നുള്ളത്. അതിനായി ഗര്‍ഭനിരോധന ഉറകള്‍ പോലുള്ളവ പ്രയോജനപ്പെടുത്തുക. എസ്ടിഡികള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. അതിനായി പരിശോധനകള്‍ നടത്തുക. എസ്ടിഡി ഉണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ ഡോക്ടറെ കാണുകയും വേണ്ടവിധത്തിലുള്ള ചികിത്സകളും തേടണം.

3. പുതിയ ബന്ധങ്ങളിലേക്ക് ഏര്‍പ്പെടുന്നതിന് മുമ്പ് പരിശോധന നടത്തുക

പുതിയ ബന്ധങ്ങളിലേക്ക് ഏര്‍പ്പെടുന്നതിന് മുമ്പ് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരിശോധനകളാണ് നടത്തേണ്ടത്. പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധ ചരിത്രത്തെ പറ്റി തുറന്ന് സംസാരിക്കുന്നതും നല്ലതാണ്.

4. ബ്രഹ്‌മചര്യം

ബ്രഹ്‌മചര്യം എന്നത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. എന്നാലും ലൈംഗിക പങ്കാളികളില്ലാതെ, ലൈംഗിക ചിന്തകള്‍ക്ക് ഇടം കൊടുക്കാതെയുള്ള ബ്രഹ്‌മചര്യമാര്‍ഗത്തിലുള്ള ജീവതം എസ്ടിഡികളില്‍ നിന്ന് സംരക്ഷണം നല്‍കും.

See also  കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍

Leave a Comment