വയറിലെ കൊഴുപ്പാണോ പ്രശ്‌നം ? പരിഹാരമുണ്ട്, ഈ 5 പാനീയങ്ങൾ പരീക്ഷിക്കൂ

Written by Taniniram Desk

Published on:

ആപ്പിൾ

ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും പകൽ സമയത്ത് കുറച്ച് ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ഒരു ദിവസം ഒരു ആപ്പിൾ തൊലിയോടുകൂടി കഴിക്കാൻ ശ്രിമിക്കുക. രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പമോ അതല്ലെങ്കിൽ വ്യായാമത്തിനു മുൻപുള്ള സ്നാക്സ് ആയോ കഴിക്കാം.

തണ്ണിമത്തൻ

തണ്ണിമത്തൻ വയറിലെ കൊഴുപ്പ് എരിച്ചു കളയാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിൽ ഒന്നാണ്. അവയ്ക്ക് കുറഞ്ഞ കലോറിയുണ്ട്. ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ലഘുഭക്ഷണമായി രണ്ട് കപ്പ് അല്ലെങ്കിൽ ഭക്ഷണത്തിന് മുമ്പായി കഴിക്കാം. ഉച്ചഭക്ഷണത്തിനു മുമ്പായോ അത്താഴത്തിന് മുമ്പോ ആണ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

പപ്പായ

വയറിലെ കൊഴുപ്പ് അലിയിക്കാൻ ഏറ്വുംറ ഫലപ്രദമായ പഴങ്ങളിലൊന്നാണ് പപ്പായ. ഒരു ദിവസം ഒരു കപ്പ് പപ്പായ കഴിക്കാം അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കുക. രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്.

പൈനാപ്പിൾ

ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഒരു ദിവസം ഒരു കപ്പ് പൈനാപ്പിൾ കഴിക്കാം. ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്.

മാതളനാരങ്ങ

വയറിലെ കൊഴുപ്പ് കത്തിക്കാൻ ഫലപ്രദമായ ഒരു പഴമാണ് മാതളനാരങ്ങ. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ഒരു കപ്പ് മാതളനാരങ്ങ കഴിക്കാം. ഉച്ചകഴിഞ്ഞ് അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കഴിക്കാം.

ഓറഞ്ച്

ഓറഞ്ചിൽ കുറഞ്ഞ കലോറിയുണ്ട്. വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ അവ സഹായിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കാം. രാവിലെയോ വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

See also  സാനിറ്റൈസറുകളുടെ ഉപയോഗം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു; ഞെട്ടിക്കുന്ന കണ്ടെത്തൽ…

Leave a Comment