യുവതലമുറയും പ്രായമായവരെയും വല്ലാതെ അലട്ടുന്ന ഒന്നാണ് കുടവയര്‍. ഭക്ഷണക്രമവും ജീവതശൈലിയുമൂലമാണ് പലര്‍ക്കും കുടവയര്‍ (Fatty Belly) ഉണ്ടാകാനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാതത്തിന്റെയും പ്രശ്‌നങ്ങളും ഉണ്ട്.
എന്നാല്‍ കുടവയര്‍ കുറക്കാന്‍ നല്ലൊരു പോംവഴിയുണ്ട്. അധിക ചെലവില്ലാതെ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു ജ്യൂസാണ് കുടവയര്‍ കുറയ്ക്കാനായി ചെയ്യാവുന്ന ഒരു മാര്‍ഗം. പതിനഞ്ച് ദിവസം ഈ ജ്യൂസ് കുടിച്ചാല്‍ കുടവയര്‍ കുറയാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഈ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
2 സലാഡ് കുക്കുംബറും ഒരു ഇഞ്ചിയും ആദ്യം തൊലികളഞ്ഞ് എടുത്തിട്ട് ചെറുതായി അരിയുക. അതിന്റെ കൂടെ പുതിനയിലയും ചെറുതായി അരിയണം. ഈ അരിഞ്ഞ് വച്ചേക്കുന്ന കുക്കുംബറിലും ഇഞ്ചിയിലും പുതിനയിലയിലും ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. ചെറുനാരങ്ങ 2 എണ്ണം വേണം. എന്നിട്ട് ഇവയെല്ലാംകൂടി ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്നതെന്നുള്ളത് പ്രാധാന്യമുള്ളതല്ല. തണുപ്പ് പ്രശ്‌നമുള്ളവര്‍ക്ക് ഫ്രിഡ്ജില്‍ വയ്ക്കണമെന്നില്ല. എന്നിട്ട് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറും വയറ്റില്‍ ഈ ജ്യൂസ് കുടിക്കുക.
ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഈ ജ്യൂസ് കുടിച്ച് അരമണിക്കൂറത്തേക്ക് മറ്റ് ഭക്ഷണമൊന്നും കഴിക്കാതിരിക്കണം. അതുമല്ല ഈ ജ്യൂസ് ഒരുക്കേണ്ടത് രാത്രി കിടക്കുന്നതിന് മുമ്പാണ്. കുടിക്കേണ്ടത് പിറ്റേ ദിവസം രാവിലെയും.