നിങ്ങള്‍ സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ (Energy Drinks) കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് പഠനം. എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറക്കക്കുറവ്, ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകുമെന്നാണ് പഠനം. നോര്‍വയിലെ ബി.എം.ജെ ഓപണ്‍ കോളേജുകളിലും സര്‍വകലാശാലകളിലും സര്‍വേയുടെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
പഠനം നടത്തിയത് ഏകദേശം 53,266 പേരില്‍
നോര്‍വേയിലെ 18നും 35 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഏകദേശം 53,266 പേരില്‍ സര്‍വേ നടത്തി. എനര്‍ജി ഡ്രിങ്ക് ഉപയോഗവും, അത് നിത്യവുമാണോ, ആഴ്ചയില്‍ എത്രതവണ, മാസത്തില്‍ എത്രതവണ, അതോ ഒരിക്കലുമില്ല എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ നല്‍കിയാണ് സര്‍വേ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങളും സര്‍വേയില്‍ രേഖപ്പെടുത്തി.
കൂടുതലായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് പുരുഷന്മാര്‍
കൂടുതലായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് പുരുഷന്മാരാണെന്ന് സര്‍വേയിലൂടെ വ്യക്തമായി. ഒരിക്കലും കുടിക്കാത്തതില്‍ സ്ത്രീകള്‍ 50 ശതമാനവും പുരുഷന്മാര്‍ 40 ശതമാനവുമാണെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടു.