Thursday, April 3, 2025

ശർക്കര പ്രമേഹമുള്ളവർക്ക് നല്ലതോ ??

Must read

- Advertisement -

പഞ്ചസാരയെക്കാൾ ആരോഗ്യത്തിന് നല്ലത് ശർക്കരയെന്നാണ് പൊതുവേയുള്ള ധാരണ . ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ചില അവശ്യ ധാതുക്കൾ ഇവയിലുണ്ട്. മൈക്രോ ന്യൂട്രിയന്റ് ഉള്ളടക്കം കാരണം ശർക്കര പഞ്ചസാരയേക്കാൾ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും അവയിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇവയിൽ സുക്രോസ് അടങ്ങിയിരിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

പ്രമേഹരോഗികൾ ശർക്കര ജാഗ്രതയോടെ കഴിക്കണം അല്ലെങ്കിൽ പൂർണ്ണമായും ഒഴിവാക്കണം. പഞ്ചസാരയെ പോലെ ഇവയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. പ്രമേഹരോഗികൾ ശർക്കര ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.

ഉയർന്ന ഗ്ലൈസെമിക് സൂചിക

ശർക്കരയ്ക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, പഞ്ചസാരയ്ക്ക് സമാനമാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കുന്നു. പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. ശർക്കര പോലുള്ള ഉയർന്ന ജിഐ ഭക്ഷണങ്ങൾ കഴിക്കുന്നത് പെട്ടെന്നുള്ള വർധനവിന് കാരണമാകും.

ഉയർന്ന സുക്രോസ്

ശർക്കരയിൽ സുക്രോസ് അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് അനുയോജ്യമല്ല.

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന്റെ അഭാവം

പഞ്ചസാരയുടെ അത്ര ശർക്കര സംസ്‌കരിക്കപ്പെടുന്നില്ലെങ്കിലും, രക്തത്തിലെ പഞ്ചസാരയിൽ ചെലുത്തുന്ന സ്വാധീനം ഏതാണ്ട് സമാനമാണ്. ഭക്ഷണത്തിൽ ശർക്കര ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തും.

മറഞ്ഞിരിക്കുന്ന കലോറികൾ

ശർക്കര കലോറി അടങ്ങിയതാണ്. പതിവായി കഴിച്ചാൽ ശരീരഭാരം വർധിപ്പിക്കും. അമിതഭാരം ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അമിതഭാരമോ പൊണ്ണത്തടിയോ പ്രമേഹത്തെ കൂടുതൽ വഷളാക്കും.

പോഷക ഗുണങ്ങളുടെ അഭാവം

ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും, ആരോഗ്യ ഗുണഹൾ നൽകുന്നതിനുള്ള അളവ് വളരെ ചെറുതാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാത്ത കുറഞ്ഞ ജിഐ ഭക്ഷണങ്ങളിൽ നിന്ന് ഈ പോഷകങ്ങൾ ലഭിക്കും.

അമിത ഉപഭോഗത്തിന് സാധ്യത

ശർക്കര പലപ്പോഴും പഞ്ചസാരയ്‌ക്ക് ആരോഗ്യകരമായ ഒരു ബദലായി കണക്കാക്കപ്പെടുന്നു. ഇത് അമിത ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. അമിതമായ ഉപയോഗം പ്രമേഹ ലക്ഷണങ്ങളെ വഷളാക്കും.

See also  ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക് നിറം വർധിപ്പിക്കാൻ ഉത്തമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article