പ്രമേഹം ഉപ്പിലൂടെയും???

Written by Taniniram Desk

Published on:

പൊതുവെ ഉള്ള ധാരണ അമിതമായി മധുരം കഴിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മധുരം കുറച്ച് ആഹാരത്തില്‍ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പഞ്ചസ്സാര മാത്രമല്ല, അമിതമായി ഉപ്പ് കഴിച്ചാലും അത് പ്രമേഹത്തിന് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്..
Tulane University ഈ അടുത്ത് നടത്തിയ ഒരു പഠനം പ്രകാരം, അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. ആഹാരത്തിന് സത്യത്തില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിലും അതുപോലെ രുചി നല്‍കുന്നതിനും ഉപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ നമ്മള്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ പതിയെ നയിക്കുന്നു.
നിങ്ങള്‍ക്ക് പ്രഷര്‍, ഷുഗര്‍ എന്നീ രോഗങ്ങള്‍ ഇല്ലെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഹാരത്തില്‍ നിന്നും അമിതമായിട്ടുള്ള ഉപ്പ്, പഞ്ചസ്സാര എന്നിവ കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കുറയ്‌ക്കേണ്ടത് വളരെ അനിവാര്യമാണ്. കൂടാതെ അമിതമായി സോഡിയം അടങ്ങിയ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബേയ്ക്ക് ചെയ്‌തെടുക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. കെച്ചപ്പ്, സോസ് എന്നീ ആഹാരങ്ങളും നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം എല്ലായ്‌പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, വ്യായാമം ചെയ്യാന്‍ ഒരിക്കലും മടികാണിക്കരുത്. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തണം. അതിനനുസരിച്ച് മരുന്ന് കഴിക്കാനും ശ്രദ്ധിക്കണം. അമിതമായി കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പഴം പച്ചക്കറികള്‍, പ്രത്യേകിച്ച് പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്

Leave a Comment