Sunday, May 11, 2025

ടാൻ ആണോ നിങ്ങളുടെ പ്രശ്നം? ടെൻഷൻ വേണ്ട, ഒരു കഷ്ണം ഡാർക്ക് ചോക്ലേറ്റ് മതി

Must read

- Advertisement -

അധികമാർക്കും ഇഷ്ടമല്ലാത്ത ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. എന്നാൽ ആന്റിഓക്സിഡന്റുകളും നിരവധി അവശ്യ പോഷകങ്ങളും കൊണ്ട് സമ്പന്നമായ ഡാർക്ക് ചോക്ലേറ്റിന് നമ്മുടെ ആരോ​ഗ്യത്തെ നിലനിർത്താനാകും . പ്രത്യേകിച്ച് ചർമത്തിന്റെ ആരോ​ഗ്യത്തിൽ. 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

  1. ചർമത്തിന് ജലാംശം

ചർമത്തിൽ ജലാംശം നിലനിർത്താൻ മിതമായ അളവിൽ ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഡർക്ക് ചോക്ലേറ്റിൽ അടങ്ങിയ ഫ്ലേവനോയ്ഡുകൾ ചർമത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുക വഴി ചർമത്തിലെ ജലാംശം നിലനിർത്തുന്നു. എന്നാൽ ഇത് വെള്ളം കുടിക്കുന്നതിന് പകരമാവില്ല. ദിവസവും രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

  1. കൊളാജൻ ഉത്പാദനം

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ കൊളാജൻ ഉൽപാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ചർമത്തിന് ഘടനയും ഇലാസ്തികതയും നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. വരണ്ടതും പരുക്കനുമായ ചർമമാണെങ്കിൽ ഡയറ്റിൽ ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്താൻ ശ്രമിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ, കൊളാജൻ ഉത്പാദനം വർധിപ്പിച്ചു കൊണ്ട് ഇത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

  1. ചർമത്തെ യുവി രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു

കൂടാതെ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ഫ്ലേവനോയിഡുകൾ ചർമത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റി-ഓക്സിഡന്റുകളും ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ കൂടുതൽ വർധിപ്പിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് സൂര്യതാപം, മറ്റ് അൾട്രാവയലറ്റ് സംബന്ധമായ ചർമ്മ അവസ്ഥകൾ എന്നിവ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

  1. ചർമത്തെ മൃദുനായി നിലനിർത്തുന്നു

ഡാർക്ക് ചോക്ലേറ്റ് ചർമത്തിന് ജലാംശം നൽകാൻ സഹായിക്കുന്നതിനാൽ, ഇത് സ്വാഭാവികമായും അതിനെ മൃദുവാക്കുന്നു. കൂടാതെ, ചർമത്തിനടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. ഫ്ലേവനോൾ അടങ്ങിയ കൊക്കോ ഒരു ഡോസ് കഴിക്കുന്നത് ആരോഗ്യമുള്ള സ്ത്രീകളുടെ ചർമത്തിൽ രക്തയോട്ടം വർധിപ്പിക്കുകയും ഓക്സിജൻ സാച്ചുറേഷൻ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് എൻഐഎച്ച് നടത്തിയ പഠനത്തിൽ പറയുന്നു. ചർമം നന്നായി ജലാംശം ഉള്ളതും നല്ല രക്തയോട്ടം ഉള്ളതുമാകുമ്പോൾ, അത് സ്വാഭാവികമായും മൃദുവാകുന്നു.

  1. ചർമത്തിലെ തിണർപ്പ്

ചർമത്തിൽ തിണർപ്പിന് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് സെറം സിആർപി കുറയ്ക്കുന്നു. ഇത് രക്തത്തിലെ വീക്കം സൂചിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ്.

See also  അർബുദത്തെ പ്രതിരോധിക്കുന്ന 10 സൂപ്പര്‍ ഫുഡുകള്‍ അറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article