Wednesday, April 2, 2025

ക്യാരറ്റ് ജ്യൂസ് ഗുണങ്ങളേറെ….

Must read

- Advertisement -

ദൈനംദിന ഭക്ഷണത്തിൽ കാരറ്റ് ജ്യൂസ് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.

കാരറ്റ് ജ്യൂസ് കുടിക്കുന്നത് പ്രമേഹം, ക്യാൻസർ തുടങ്ങിയ ചില രോഗങ്ങളുള്ള ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. കാരറ്റിലെ നാരുകൾക്ക് പ്രീബയോട്ടിക് ആയി പ്രവർത്തിക്കാൻ കഴിയുമെന്നും ഇത് കുടലിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള പ്രതിരോധശേഷിക്കും സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

കാരറ്റിലെ നാരുകൾ ദഹന ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മെറ്റബോളിസത്തിന് നല്ല ദഹനം നിർണായകമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കാരറ്റിൽ ബീറ്റാ കരോട്ടിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുകയും നല്ല കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു. വൈറ്റമിൻ എയുടെ കുറവ് കാഴ്ചക്കുറവിന് കാരണമാകും. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി -6 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ സീസണൽ രോ​ഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ കാരറ്റ് സഹായിക്കും.

കാരറ്റ് ജ്യൂസ് കഴിക്കുന്നത് നേർത്ത വരകൾ, ചുളിവുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ തടയുക മാത്രമല്ല ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും. കാരറ്റ് ജ്യൂസ് കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്.

കലോറി കുറവും പോഷകങ്ങൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കാരറ്റിന് കഴിയും. കാരറ്റ് വേവിച്ച് കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

See also  ഫ്രൂട്ട് ജ്യൂസ് എന്നും കുടിക്കുന്നത് നല്ലതാണോ? വിശദമായി തന്നെ അറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article