ഉണക്കമുന്തിരി ഒരു ചെറിയ മുന്തിരി അല്ല; അറിയാം ഗുണങ്ങള്‍

Written by Web Desk2

Published on:

മിക്ക മധുരപലഹാരങ്ങളിലും നമ്മള്‍ ഇട്ട് കണ്ടിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി (Raisins). ഇതിന്റെ രുചി എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ളവര്‍ മധുരപലഹാരങ്ങളില്‍ മാത്രമല്ല വെറുതെയും കഴിക്കാറുണ്ട്.

എന്നാല്‍ ഉണക്കമുന്തിരികള്‍ വെറുതെ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഉത്തമമാണ്. നിരവധി ഘടകങ്ങളാണ് ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്നത്. വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങി പോഷകങ്ങള്‍ കൂടാതെ ആന്‍ി ഓക്‌സിഡന്റുകളും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

സൗന്ദര്യത്തിന് ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അല്‍പം നാരാങ്ങനീരും തേനും കൂടി ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത് മൂലം സാധിക്കും.

രാത്രി കിടക്കുന്നതിന് മുമ്പ് ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും അത് കുതിര്‍ന്നിരിക്കും. അപ്പോള്‍ അല്‍പം നാരാങ്ങാനീരും, തേനും ചേര്‍ത്തിളക്കിയ ശേഷം കുടിക്കാം. ഇങ്ങനെ കുടിക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീങ്ങുകയും ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ലഭിക്കുകയും ചെയ്യുന്നു. കൂടാതെ കറുത്ത പാടുകള്‍, ചുളിവുകള്‍, മുഖക്കുരു ഇല്ലാതാക്കല്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ബെസ്റ്റാണ് ഉണക്കമുന്തിരി. മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി സഹായിക്കും. കൂടാതെ രക്തത്തിലെ കൊളസ്‌ട്രോള്‍ സന്തുലതിമാക്കാനും ഉണക്കമുന്തിരിക്ക് കഴിയുന്നുണ്ട്. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മൂലം ശരീരഭാരം കുറയ്ക്കാനും സാധിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാനും ഉണക്കമുന്തിരി സഹായിക്കും.

ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉണക്കമുന്തിരി പ്രതിരോധശേഷി കൂട്ടാനും ഉറക്കമില്ലായ്മ തടയാനും സഹായിക്കുന്നുണ്ട്. കൂടാതെ ഉണക്കമുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും മെച്ചപ്പെടും.

Leave a Comment