തടിയാണോ പ്രശ്നം?? ചെറുനാരങ്ങ നല്ലൊരു പരിഹാരം..

Written by Taniniram Desk

Published on:

അമിത ഭാരം എല്ലാവർക്കും ഒരു തലവേദനയാണ്. തടി കുറയ്ക്കാനായി പലരും പല വഴികളാണ് തെരഞ്ഞെടുക്കുന്നത്. ചിലർ ജിമ്മിൽ പോയി കഠിനമായി വർക്ക് ഔട്ട് ചെയ്യും.മറ്റു ചിലരാകട്ടെ ഡയറ്റ് എന്ന പേരിൽ ഭക്ഷണ൦ ഉപേക്ഷിക്കും. അത് പക്ഷെ മറ്റു പല അസുഖങ്ങൾക്ക് വഴിതെളിക്കും. ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് തടി കുറക്കാൻ അത്യാവശ്യം. പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം കൃത്യമായ അളവിൽ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

തടി കുറക്കാൻ ചില ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും. അവയിലൊന്നാണ് ചെറുനാരങ്ങ . ഇവയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിൻ സി

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ, വിറ്റാമിൻ സി കുറവുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് കറന്റ് ഡെവലപ്പ്മെന്റ്സ് ഇൻ ന്യൂട്രീഷൻ എന്ന എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ വിറ്റാമിൻ സി നിറഞ്ഞ ചെറുനാരങ്ങ തടികുറക്കാൻ ഉത്തമമാണ്.

കലോറി കുറവാണ്

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് കലോറി കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങളിലൂടെ കൂടുതൽ കലോറി കത്തിക്കുകയും ചെയ്യുക എന്നതാണ്. തടി കുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തീർച്ചയായിം കുറഞ്ഞ കലോറി ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.നാരങ്ങാവെള്ളത്തിൽ കലോറി കുറവാണ്. ഇത് പൂർണത ഉറപ്പ് വരുത്തുന്നു, ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുന്നു.

സിട്രിക് ആസിഡ്

നാരങ്ങയിലെ സിട്രിക് ആസിഡിന് വയറ്റിലെ ആസിഡിൻ്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ ആഗിരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിൽ മെറ്റബോളിസത്തിന് പ്രധാനപങ്കുണ്ട്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, പോളിഫെനോൾ എന്നിവ മെറ്റബോളിസം വർധിപ്പിക്കുകയും കലോറി കത്തിച്ചുകളയാൻ സഹായിക്കുന്നു.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഗ്യാസ്ട്രിക് ആസിഡിൻ്റെ രൂപീകരണം വർദ്ധിപ്പിക്കും. അതുവഴി ദഹനം മെച്ചപ്പെടുത്തുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിൽ മെറ്റബോളിസത്തിന് പ്രധാനപങ്കുണ്ട്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, പോളിഫെനോൾ എന്നിവ മെറ്റബോളിസം വർധിപ്പിക്കുകയും കലോറി കത്തിച്ചുകളയാൻ സഹായിക്കുന്നു.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഗ്യാസ്ട്രിക് ആസിഡിൻ്റെ രൂപീകരണം വർദ്ധിപ്പിക്കും. അതുവഴി ദഹനം മെച്ചപ്പെടുത്തുന്നു.

ചെറുനാരങ്ങ എങ്ങനെയൊക്കെ കഴക്കാം

1. ചെറുനാരങ്ങ വെള്ളം-ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താൻ രാവിലെ ഒരു കപ്പ് നാരങ്ങാ വെള്ളം കുടിക്കാം.ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു കഷ്ണം നാരങ്ങ പിഴിഞ്ഞ് ചേർത്ത് കുടിക്കാം. ഇത് ചൂടാക്കിയും കുടിക്കാവുന്നതാണ്

2.സാലഡ്- നിങ്ങളുടെ സാലഡുകളിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കാം. കലേറി കുറക്കാൻ ഇത് സഹായിക്കും.

See also  ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം…

3.പാചകം ചെയ്യാം-നാരങ്ങാനീരിൽ മാരിനേറ്റ് ചെയ്ത് അധിക കലോറി ആകാതെ ഭക്ഷണം തയ്യാറാക്കാം.

4.ചെറുനാരങ്ങ ടീ-ഹെർബൽ അല്ലെങ്കിൽ ഗ്രീൻ ടീയിൽ നാരങ്ങ നീര് ചേർക്കുന്നത് ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് വർദ്ധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5. സ്മൂത്തികൾ: സ്മൂത്തികളിൽ നാരങ്ങാനീര് ചേർക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും

Leave a Comment