അര ഗ്ലാസ് നാരങ്ങ വെള്ളത്തിൽ പോലും ശരീരത്തിന് മതിയായ വിറ്റാമിൻ സി നൽകാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. പൊട്ടാസ്യം, തയാമിൻ, വിറ്റാമിൻ ബി6, ഫോളേറ്റ് തുടങ്ങി ഒട്ടനവധി വിറ്റാമിനുകളും ധാതുക്കളും അതിൽ അടങ്ങിയിരിക്കുന്നു . ഇവ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി ശുദ്ധീകരിക്കും.
ജലാംശം വർധിപ്പിക്കും
തിളപ്പിച്ചാറിയ വെള്ളം എല്ലായിപ്പോഴും കുടിക്കുന്നതിനോട് താൽപ്പര്യമില്ലെങ്കിൽ നാരങ്ങ വെള്ളം പകരം ഉപയോഗിക്കാവുന്നതാണ്. അത് ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും സഹായകരമാണ്.

വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും
ശരീരത്തിൽ മതിയായ അളവിൽ വെള്ളം ഉണ്ടെങ്കിൽ അത് വിഷാംശങ്ങൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ കാൽസ്യം, ഓക്സലേറ്റ് എന്നിവ വൃക്കയിൽ അടിഞ്ഞു കൂടുന്നത് ഒഴിവാക്കും. നാരങ്ങ നീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും.
ദഹന സഹായി
ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. നാരങ്ങ നീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ശരീരത്തെ ഭക്ഷണം വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കാം
നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നാരങ്ങാ വെള്ളത്തിന് കൂടുതൽ ഗുണങ്ങളുണ്ടെന്നതിന് തെളിവുകളൊന്നുമില്ല.