കാരറ്റിലുണ്ട് ഗുണങ്ങൾ ഏറെ..

Written by Taniniram1

Published on:

കാരറ്റില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, ആന്തോസയാനിന്‍ തുടങ്ങിയവയെല്ലാം അടങ്ങിയ പച്ചക്കറിയാണിത്. കാരറ്റ് ജ്യാസായോ ആവിയില്‍ വേവിച്ചോ, സൂപ്പായോ എല്ലാം കഴിക്കാം. അതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6 തുടങ്ങിയ വിറ്റാമിനുകളുമുണ്ട്.

ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഈ വിറ്റാമിനുകള്‍ ആവശ്യമാണ്. കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി കൂട്ടാന് സഹായിക്കും.
വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്ര സംബന്ധമായ വിവിധ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ ഉള്ളതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കൂടാതെ, കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദയത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരുകള്‍ ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ദഹനവ്യവസ്ഥയെ ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു.

വൈറ്റമിന്‍ സി പോലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കാരറ്റില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണുള്ളത്. ഇത് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതവിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

See also  മീസിൽസ് അഥവാ അഞ്ചാംപനി; വാക്സിനേഷനിൽ പല രാജ്യങ്ങളും പിന്നോട്ട്.. റിപ്പോർട്ട്

Leave a Comment