തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 128 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ 3128 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്.. 77 ശതമാനമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം 312 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും കൊവിഡ് രോഗികള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 50 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.